പാലക്കാട് ∙ പ്ലസ് വൺ വിദ്യാർഥിയായ റോളർ സ്കേറ്റിങ് ദേശീയതാരത്തെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് പിഎംജി സ്കൂളിലെ വിദ്യാർഥിയും കായികതാരവുമായ അബ്ദുൽ നിഹാലിനാണു (16) മർദനമേറ്റത്.
ഇടതുകൈ ഒടിഞ്ഞു. തലയ്ക്കും മുഖത്തും പരുക്കുണ്ട്. സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണു മർദിച്ചതെന്നു പൊലീസിനു മൊഴി നൽകി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന അബ്ദുൽ നിഹാലിനെ സ്കൂളിനു മുന്നിൽ പത്തോളം വിദ്യാർഥികൾ തടഞ്ഞു നിർത്തി മർദിച്ചെന്നാണു പരാതി.
തടയാനെത്തിയ മറ്റു വിദ്യാർഥികൾക്കും മർദനമേറ്റു. അധ്യാപകരാണു അബ്ദുൽ നിഹാലിനെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
പരുക്കു ഗുരുതരമായതിനാൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സുഹൃത്തിനെ അന്വേഷിച്ചു പ്ലസ് ടു ക്ലാസിൽ കയറിയ അബ്ദുൽ നിഹാലിനെ ക്ലാസിലുണ്ടായിരുന്ന സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്തതു തർക്കത്തിനു കാരണമായെന്നും അതു പിന്നീടു സംഘർഷത്തിൽ കലാശിച്ചെന്നും അധ്യാപകർ പറഞ്ഞു. ദേശീയ ചാംപ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി അബ്ദുൽ നിഹാൽ രണ്ടു തവണ സ്വർണം നേടിയിട്ടുണ്ട്. മാർച്ചിൽ നടക്കുന്ന ചാംപ്യൻഷിപ്പിനുള്ള പരിശീലനത്തിലായിരുന്നു.
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണമെഡൽ നേടിയ പാലക്കാട് ടീമിൽ അംഗമായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

