ആറ്റിങ്ങൽ ∙ തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പരിചമുട്ടുകളിയുടെ ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 2 മത്സരാർഥികൾക്കു പരുക്കേറ്റു. നന്ദിയോട് എസ്കെവി എച്ച്എസ്എസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ദേവദത്ത്, അഭിറാം എന്നിവർക്കാണ് പരുക്കേറ്റത്.
പരിശീലകർ അടക്കം മുതിർന്നവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ്. സംഭവത്തിൽ പരിശീലകൻ അടക്കം 5 പേർക്കെതിരെ കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 2ന് സിഎസ്ഐ ഇഎംഎച്ച്എസ്എസിലാണ് സംഭവം. മത്സരത്തിൽ എസ്കെവി എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
വിധിപ്രഖ്യാപനം കഴിഞ്ഞ ഉടൻ വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തിയ ശേഷം പിരിഞ്ഞുപോകവെ, ഒരു സംഘമെത്തി മർദിക്കുകയായിരുന്നു. മത്സരാർഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദേവദത്തിനെ വളഞ്ഞിട്ട് ആക്രമിച്ചു.
പരുക്കേറ്റ ദേവദത്തിനെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ അഞ്ചോളം തുന്നലുകളുണ്ട്.
പരിചമുട്ടുകളി മത്സരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വെല്ലുവിളികൾ നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ചിരുന്നതായി ആക്ഷേപമുണ്ട്.
മത്സരാർഥികളെയും വിധികർത്താക്കളെയും കായികമായി നേരിടുമെന്ന തരത്തിലായിരുന്നു പ്രചാരണം. ഇവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയതായി നന്ദിയോട് എസ്കെവി എച്ച്എസ്എസിലെ അധ്യാപകർ പറഞ്ഞു.
‘പൊലീസിൽ നേരത്തേ പരാതി നൽകിയിരുന്നു’
പരിചമുട്ടുകളി വേദിയിൽ വിദ്യാർഥികൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി ഇന്നലെ രാവിലെ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നതായി കലോത്സവത്തിന്റെ സ്കൂളിന്റെ കൺവീനർ കൂടിയായ അധ്യാപകൻ എം.എസ്.അനീഷ് പറഞ്ഞു.
എന്നാൽ ഫലപ്രഖ്യാപനം നടത്തുമ്പോൾ ഒരു വനിതാ സിപിഒ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും അധ്യാപകർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

