പുനലൂർ ∙ കൊല്ലം – പുനലൂർ – ചെങ്കോട്ട റെയിൽപാതയിലെ പുനലൂർ കല്ലട
നദിക്കു കുറുകെയുള്ള പാലത്തിന്റെ വശത്തു കാൽനടയാത്രക്കാർക്കു സുരക്ഷ ഒരുക്കാൻ ലോഹ നിർമിത നടപ്പാതയുടെ നിർമാണം തുടങ്ങി. നിർമാണം പൂർത്തിയാകുന്നതോടെ ഈ നടപ്പാതയിൽ നിന്നാൽ കല്ലടയാറിന്റെ മനോഹാരിതയും തൂക്കുപാലത്തിന്റെ ദൂരക്കാഴ്ചയും ആസ്വദിക്കാം.
ഇതുവഴി ട്രെയിൻ സർവീസ് ആരംഭിച്ചിട്ട് 120 വർഷമായിട്ടും റെയിൽവേ ട്രാക്കിലൂടെ ആയിരുന്നു കാൽനടയാത്രക്കാർ സഞ്ചരിച്ചിരുന്നത്. ട്രെയിൻ എത്തുമ്പോൾ സുരക്ഷിതമായി കയറി നിൽക്കാൻ ഇരുവശങ്ങളിലും പ്ലാറ്റ്ഫോം ഉണ്ടെങ്കിലും അപകടഭീഷണി ഉണ്ടായിരുന്നു ഇതിൽ നിന്നാൽ.
സമീപത്തെ സ്കൂളുകളിൽ നിന്നു വിദ്യാർഥികൾ കൂട്ടമായി ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു.
ചില അവസരങ്ങളിൽ വലിയ കാറ്റ് അനുഭവപ്പെടുമ്പോൾ വശങ്ങളിൽ കൈവരി ഇല്ലാത്തതിനാൽ കല്ലടയാറ്റിലേക്ക് വീഴാനുള്ള സാധ്യതയും കൂടുതലായിരുന്നു. പാലത്തിന്റെ ഒരുവശത്തു രണ്ടര അടി വീതിയിലാണ് ലോഹ നിർമിത നടപ്പാത നിർമിക്കുക.
രണ്ടു മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാകും. കൊല്ലം – ചെങ്കോട്ട
പാതയിൽ സമ്പൂർണമായി വൈദ്യുതീകരണം പൂർത്തിയായതോടെ കൂടുതൽ ട്രെയിനുകൾ ഇതുവഴി പോകുന്നതിനുള്ള സാഹചര്യം വർധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ പുതിയ നടപ്പാത ഒരുക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

