കുറ്റ്യാടി ∙തളിക്കരയിൽ പെയിന്റിങ് ജോലിക്കിടെ അതിഥിത്തൊഴിലാളി ഷോക്കേറ്റു മരിച്ചു. ജാർഖണ്ഡ് സ്വദേശി മുഹമ്മദ് അസിസ് അൻസാരിയാണ് (21) മരിച്ചത്.
പുതിയ വീട്ടിൽ പെയിന്റിങ്ങിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കുറ്റ്യാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വഹാബ് അൻസാരിയുടെയും മുഫീദ കത്തൂണിന്റെയും മകനാണ്. നാല് സഹോദരന്മാരുണ്ട്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

