ഗൂഡല്ലൂർ∙ മസിനഗുഡി ഭാഗത്ത് കടുവകളുടെ സാന്നിധ്യം വർധിച്ചു. മുതുമല കടുവ സങ്കേതത്തിന്റെ പരിസര പ്രദേശമായ മസിനഗുഡി മായാർ ഭാഗങ്ങളിലാണ് കടുവകൾ റോഡിലിറങ്ങി തുടങ്ങിയത്.
മുതുമല കടുവ സങ്കേതത്തിൽ കടുവകളുടെ എണ്ണം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. കടുവയ്ക്ക് അതിന്റേതായ അധീന പ്രദേശങ്ങളുണ്ട്. അധീന പ്രദേശങ്ങളിൽ മറ്റൊരു കടുവ വന്നാൽ തമ്മിൽ സംഘർഷമുണ്ടാകും. ഇത്തരം സാഹചര്യങ്ങളൊഴിവാക്കാനാണു പുതിയതായി എത്തുന്ന കടുവകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.
ജനവാസ മേഖലയിൽ നിന്നും പിടികൂടുന്ന കടുവകളെ വനത്തിൽ തുറന്നു വിടുന്നതും ആവാസവ്യവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കുന്നു.
മസിനഗുഡി മായാർ ഭാഗത്ത് രണ്ട് കടുവകളെ നാട്ടുകാർ സ്ഥിരമായി കാണുന്നുണ്ട്. വനത്തിൽ നിന്നും കടുവയുടെ മുരൾച്ച കേൾക്കുമ്പോഴാണ് ഈ രണ്ട് കടുവകളും മായാർ ഭാഗത്തേക്കു വരുന്നതെന്നും നാട്ടുകാർ പറഞ്ഞു.
വനത്തിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കടുവകൾ ജനജീവിതത്തെ പ്രതിസന്ധിയിലാക്കും. കടുവകളുടെയും മനുഷ്യരുടെയും സംരക്ഷണം ഉറപ്പു വരുത്തുന്ന തരത്തിൽ പഠനങ്ങൾ നടത്തി പദ്ധതി നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കടുവയ്ക്ക് വച്ചത് പുലിക്കു കൊണ്ടു
ഗൂഡല്ലൂർ ∙ മസിനഗുഡിക്കടുത്ത് മാവനഹള്ളയിൽ കടുവയെ പിടിക്കാൻ വച്ച കൂട്ടിൽ പുലി കുടുങ്ങി. മാവനഹള്ളയിൽ ഗോത്ര വയോധികയെ കൊന്ന നരഭോജി കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ പുലർച്ചെ പുലി കുടുങ്ങിയത്.
വനപാലകരാണ് കൂട്ടിൽ കുടുങ്ങിയ പുലിയെ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നു രാവിലെത്തന്നെ പുലിയെ തുറന്നു വിട്ടു.
പുലി വനത്തിലേക്ക് ഓടിക്കയറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

