ന്യൂഡൽഹി ∙ കിഫ്ബി വഴിയുള്ള പദ്ധതികൾ നടപ്പാക്കാൻ മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപയ്ക്ക് പലിശയായി സംസ്ഥാന സർക്കാർ തിരിച്ചടച്ചത് 1045.44 കോടി രൂപ. 2019ൽ എടുത്ത തുക 2024 മാർച്ചിലാണ് അടച്ചു തീർത്തത്.
പലിശ നിരക്ക് 9.72%.
കിഫ്ബി വഴി നടപ്പാക്കാൻ 90,473.64 കോടി രൂപ ചെലവുവരുന്ന 1190 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 34,894 കോടിയുടെ പദ്ധതികളും മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പുകളിലാണ്.
മരാമത്ത് വകുപ്പിൽ 34,255 കോടിയുടെയും ടൂറിസം വകുപ്പിൽ 639.14 കോടിയുടെയും പദ്ധതികൾക്കാണ് അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ വകുപ്പുകൾക്ക് 2645 കോടിയുടെ പദ്ധതികൾ ലഭിച്ചു.
മസാല ബോണ്ടുകൾ വാങ്ങിയ സ്ഥാപനങ്ങളുടെ വിവരങ്ങൾ വിവരാവകാശനിയമപ്രകാരം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ഇ.ആർ.വിനോദ് ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി കിഫ്ബി നൽകിയില്ല.
വിവിധ വിഭാഗങ്ങളിലെ 16 സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത് എന്നായിരുന്നു മറുപടി.
5 വർഷം കൊണ്ട് സംസ്ഥാനത്തിന്റെ 1045.44 കോടി രൂപ പോയത് കാനഡയിലെ ഫണ്ടിങ് ഏജൻസിയായ സിഡിപിക്യു ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എസ്എൻസി-ലാവ്ലിൻ കമ്പനിയുമായി സിഡിപിക്യുവിന് സാമ്പത്തിക ബന്ധമുള്ള പശ്ചാത്തലത്തിലായിരുന്നു വിശദാംശം തേടിയതെന്നു വിനോദ് പറഞ്ഞു.
2017–18 മുതൽ 2025 ജൂലൈ വരെ 36,160 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിച്ചത്.
ബാങ്ക് വായ്പ– 7450 കോടി, നബാർഡ്–4808 കോടി, ബോണ്ടുകൾ – 5650 കോടി, ആർഇസി– 4746 കോടി, ഹഡ്കോ– 3780 കോടി, പ്രവാസി ചിട്ടി – 1718 കോടി, കെഎഫ്സി – 1500 കോടി, പിഎഫ്സി – 871 കോടി, പ്രവാസി ഡിവിഡന്റ് സ്കീം – 331 കോടി എന്നിങ്ങനെയാണ് തുക സമാഹരിച്ചത്. മോട്ടർ വാഹന സെസായി 15,585 കോടി രൂപയും പെട്രോളിയം സെസായി 4582.94 കോടിയും കിഫ്ബിക്ക് ലഭിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

