ബ്ലോക്കില്ലാത്ത സൗഹൃദം
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥി ജോസുകുട്ടി ജോസഫ്(30) (ഡിവിഷൻ–1, ഏഴല്ലൂർ കോൺഗ്രസ്), മുതിർന്ന സ്ഥാനാർഥി കെ.ടി.അഗസ്റ്റിൻ കള്ളികാട്ട് (മുട്ടം ഡിവിഷൻ, കേരള കോൺഗ്രസ്). നിലവിൽ കെഎസ്യു സംസ്ഥാന സെക്രട്ടറിയാണ് ജോസുകുട്ടി.
യുഡിഎഫിനായാണ് ഇരുവരും മത്സരിക്കാനിറങ്ങുന്നത്.
മത്സരത്തിന്റെ ആനന്ദം
കുമാരമംഗലം പഞ്ചായത്തിലെ പ്രായം കുറഞ്ഞ സ്ഥാനാർഥി ആനന്ദ് ശശിയും (27), (വാർഡ് 12, കുമാരമംഗലം, കോൺഗ്രസ്) മുതിർന്ന സ്ഥാനാർഥി ജോർജ് മത്തായിയും (77) (വാർഡ് 4, പത്താഴപ്പാറ, സ്വത). പാർട്ടി പ്രവർത്തകനായ അച്ഛനോടൊപ്പം ഏഴാം വയസ്സു മുതൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ആനന്ദിനോട് ഇത്തവണ മത്സരിക്കാൻ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
കേരള കോൺഗ്രസിനെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർഥിയാണ് ജോർജ്.
കക്ഷിയല്ല കാമാക്ഷി മുഖ്യം
കാമാക്ഷി പഞ്ചായത്തിലെ സ്ഥാനാർഥി ഷെബിൻ തോമസ് (28) (വാർഡ് 7- നെല്ലിപ്പാറ, കോൺഗ്രസ്) പഞ്ചായത്തിലെ മുതിർന്ന സ്ഥാനാർഥി (വാർഡ് 9 – പത്താംമൈൽ, കേരള കോൺഗ്രസ്) ചെറിയാൻ കട്ടക്കയത്തിനൊപ്പം (66). പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റാനാണ് തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതെന്ന് ഷെബിൻ തോമസ്.
പാമ്പാടുംപാറയുടെ സ്നേഹം
പാമ്പാടുംപാറ പഞ്ചായത്തിലെ സ്ഥാനാർഥി അനിത ദീപു (29) (എട്ടാം വാർഡ്- എടത്വാമെട്ട്, കോൺഗ്രസ്) പഞ്ചായത്തിലെ മുതിർന്ന സ്ഥാനാർഥി രാധാകൃഷ്ണ പിള്ളയോടൊപ്പം (68) (വാർഡ് 10, സന്യാസിയോട, കോൺഗ്രസ്).
എഡിഎസ് അംഗം തൊഴിലുറപ്പ് മേറ്റ്, തൊഴിലുറപ്പ് -ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ നാട്ടുകാർക്കിടയിൽ മുൻപേ പ്രിയങ്കരിയാണ് അനിത. രണ്ടു തവണ ഒരേ വാർഡിൽ നിന്നും വിജയിച്ച രാധാകൃഷ്ണൻ ഇത്തവണ അതേ വാർഡിന്റെ സ്നേഹനിർബന്ധത്തിന് വഴങ്ങിയാണ് മത്സരിക്കാൻ തീരുമാനിച്ചത്.
കുടയത്തൂരിന് കുടയാകാൻ
കുടയത്തൂർ പഞ്ചായത്തിലെ മുതിർന്ന സ്ഥാനാർഥിയായ സുമതി രവീന്ദ്രനും (68) പ്രായം കുറഞ്ഞ സ്ഥാനാർഥിയായ സജന ബോസ്(25) കാഞ്ഞാറിൽ വച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടുമുട്ടിയപ്പോൾ. സജന ബോസ് താമസിക്കുന്ന അടൂർമല വാർഡിൽ വഴിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ല.
അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന ആഗ്രഹത്തിലാണ് സ്ഥാനാർഥിയായതെന്ന് സജന ബോസ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയാണ്.
സുമതി രവീന്ദ്രൻ 5–ാം വാർഡായ കൂവപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയാണ്.
ആകാശ ഗംഗ
കരുണാപുരം പഞ്ചായത്തിലെ പ്രായം കുറഞ്ഞ സ്ഥാനാർഥി ആശ രാജ് (24) (വാർഡ് 4 ചക്കക്കാനം- ബിജെപി) പഞ്ചായത്തിലെ മുതിർന്ന സ്ഥാനാർഥിയായ ഗംഗാ ദേവിക്കൊപ്പം (66) (ആറാം വാർഡ് -കുരുവിക്കാനം, കോൺഗ്രസ്). അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത നാട്ടിൽ ഒരു മാറ്റം കൊണ്ടുവരണമെന്നാണ് ആശ.
അങ്കണവാടി അധ്യാപികയായി 2020ൽ വിരമിച്ച ഗംഗാ ദേവി മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി, എഡിഎസ്, സിഡിഎസ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കാഞ്ചി വലിക്കാൻ കന്നിപ്പയ്യൻ
കാഞ്ചിയാർ പഞ്ചായത്തിലെ പ്രായം കുറഞ്ഞ സ്ഥാനാർഥിയും എട്ടാം വാർഡായ നരിയമ്പാറയിലെ ബിജെപി പ്രതിനിധിയുമായ ജെ.ഗൗതം കൃഷ്ണയും പഞ്ചായത്തിലെ പ്രായം കൂടിയ സ്ഥാനാർഥിയും ഒൻപതാം വാർഡിലെ കേരള കോൺഗ്രസ്(എം) പ്രതിനിധിയുമായ എം.വി.കുര്യനും. യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിയായ ഗൗതം കൃഷ്ണയുടെ ആദ്യ മത്സരമാണിത്. 2000 മുതൽ 2015 വരെ കാഞ്ചിയാർ പഞ്ചായത്തംഗവും 2010-15 കാലഘട്ടത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കുര്യന്റെ നാലാം മത്സരമാണിത്.
നിലവിൽ കേരള കോൺഗ്രസ്(എം) കാഞ്ചിയാർ മണ്ഡലം പ്രസിഡന്റുമാണ് കുര്യൻ. ഗൗതം കൃഷ്ണയ്ക്ക് 24 വയസ്സും എം.വി.കുര്യന് 68 വയസ്സുമാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

