മൂവാറ്റുപുഴ∙ പൈനാപ്പിൾ കർഷകരുടെ നാടായ കിഴക്കൻ മേഖലയിൽ ഇത്തവണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൈനാപ്പിൾ ചിഹ്നം തരംഗമാകുന്നു. പൈനാപ്പിൾ കൃഷി ജീവിതമാർഗമാക്കിയ പ്രദേശങ്ങളിൽ മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും വിമതരും ഉൾപ്പെടെ ഒട്ടേറെ പേരാണ് ‘പൈനാപ്പിൾ’ ചിഹ്നത്തിൽ മത്സരിക്കുന്നത്.
പൈനാപ്പിളിനോടുള്ള വൈകാരിക ബന്ധം വോട്ടർമാരിലേക്ക് എളുപ്പത്തിൽ എത്തുമെന്ന കണക്കുകൂട്ടലാണു സ്ഥാനാർഥികളെ ഈ ചിഹ്നത്തിലേക്ക് ആകർഷിക്കുന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പോലും പൈനാപ്പിൾ ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.
കോൺഗ്രസ്, കേരള കോൺഗ്രസ് സ്ഥാനാർഥികളും പൈനാപ്പിളിന് വേണ്ടി രംഗത്തുണ്ട്.
മഞ്ഞള്ളൂർ, ആരക്കുഴ, കല്ലൂർക്കാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, ആയവന, ആവോലി, പായിപ്ര തുടങ്ങിയ പ്രധാന പൈനാപ്പിൾ കൃഷി മേഖലകളിലെല്ലാം മുന്നണി ഭേദമില്ലാതെ ഒട്ടേറെ സ്ഥാനാർഥികളാണ് പൈനാപ്പിൾ ചിഹ്നത്തിൽ മത്സരരംഗത്തുള്ളത്. ആവോലി, ആരക്കുഴ, കല്ലൂർക്കാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർ പൈനാപ്പിൾ ചിഹ്നത്തിൽ മത്സരിക്കുന്നത്.
ആരക്കുഴയിലും കല്ലൂർക്കാടും 12 വീതം സ്ഥാനാർഥികളും ആവോലിയിൽ 11 പേരും പൈനാപ്പിൾ ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. മഞ്ഞള്ളൂർ, പായിപ്ര, ആയവന എന്നിവിടങ്ങളിൽ 5 പേർ വീതം പൈനാപ്പിൾ ചിഹ്നത്തിൽ മത്സരിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

