മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ രാജ്യാന്തര വിമാന യാത്രക്കാർ കുറഞ്ഞു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തു വിട്ട
കണക്ക് പ്രകാരം ഒക്ടോബറിൽ കണ്ണൂർ വഴി 82,676 പേരാണ് രാജ്യാന്തര യാത്ര നടത്തിയത്. സെപ്റ്റംബറിൽ അത് 1,05,696 ആയിരുന്നു. ഒരു മാസത്തിനടയിൽ 23,020 പേരുടെ കുറവ് രേഖപ്പെടുത്തി.
സെപ്റ്റംബറിനെ അപേക്ഷിച്ച് രാജ്യാന്തര സെക്ടറിൽ 111 സർവീസുകളാണ് ഒക്ടോബറിൽ കുറഞ്ഞത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും രാജ്യാന്തര യാത്രക്കാർ ഒരു ലക്ഷത്തിന് മുകളിൽ ഉണ്ടായിരുന്നു. നവംബറിൽ യാത്രക്കാർ ഇനിയും കുറയാൻ സാധ്യതയുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂളിൽ പ്രതിവാരം 42 സർവീസുകൾ കുറച്ചിട്ടുണ്ട്. വർഷങ്ങളായി നടത്തുന്ന പല റൂട്ടുകളിലും നവംബർ ഒന്നുമുതൽ സർവീസ് ഇല്ല.
കുവൈത്ത്, ബഹ്റൈൻ, ജിദ്ദ, ദമാം റൂട്ടിലളിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇപ്പോഴില്ല. സമ്മർ ഷെഡ്യൂളിൽ ഉണ്ടായിരുന്ന കുവൈത്ത് (ആഴ്ചയിൽ 2), ബഹ്റൈൻ (ആഴ്ചയിൽ 2), ജിദ്ദ (ആഴ്ചയിൽ 2), ദമാം (ആഴ്ചയിൽ 3) എന്നിവ പൂർണമായും നിർത്തി.
ഷാർജ റൂട്ടിൽ ആഴ്ചയിൽ 12 ഫ്ലൈറ്റുകളിൽ നിന്ന് 7 ആക്കി കുറച്ചു.
മസ്കത്ത് റൂട്ടിൽ ആഴ്ചയിൽ 7 ഫ്ലൈറ്റുകളിൽ നിന്ന് 4 ആക്കി കുറയ്ക്കുകയും ദുബായ്, റാസൽഖൈമ റൂട്ടിൽ ആഴ്ചയിൽ ഓരോ ഫ്ലൈറ്റുകൾ വീതവും കുറച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന് പിന്നാലെ ഇൻഡിഗോയും വിന്റർ ഷെഡ്യൂളിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ കുറച്ചിട്ടുണ്ട്. രാജ്യാന്തര റൂട്ടിൽ ദമാം, മസ്കത്ത് സർവീസുകൾ പൂർണമായും നിർത്തിയിട്ടുണ്ട്.
ഇതെല്ലാം വരുന്ന മാസങ്ങളിൽ യാത്രക്കാർ കുറയാൻ വഴിയൊരുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

