
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം – കുണ്ടറയിൽ വിദ്യാർത്ഥിനിയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ സൂര്യയാ(22)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.
വീട്ടിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൂട്ടുകാരിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചെന്നും തനിക്ക് ലഭിച്ചില്ലെന്നും ഇതിൽ മനോവിഷമമുണ്ടെന്നും കുറിപ്പിൽ ഉള്ളതായി പോലീസ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രയിലേക്ക് മാറ്റി. കൊല്ലം റൂറൽ എസ്.പി, ശാസ്താംകോട്ട ഡിവൈ.എസ്.പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ കേസെട്ത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.