കൊല്ലം∙ ശബരിമല കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലെ പ്രതിയും തിരുവാഭരണം മുൻ കമ്മിഷണറുമായ കെ.എസ്.ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. അതേസമയം, ദ്വാരപാലക ശിൽപത്തിലെ സ്വർണം അപഹരിച്ചെന്ന കേസിൽ ബൈജുവിനെ ഇന്നലെ വൈകിട്ട് 4 വരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസം എസ്ഐടി സമർപ്പിച്ച പ്രൊഡക്ഷൻ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ ബൈജുവിനെ കോടതിയിൽ ഹാജരാക്കിയത്.
ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്കു ശേഷം കൊല്ലം പൊലീസ് ക്ലബ്ബിൽ ബൈജുവിനെ വീണ്ടും ചോദ്യം ചെയ്തു. വൈകിട്ട് നാലിനു തിരികെ കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തെ ജയിലിലേക്കു കൊണ്ടുപോയി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ എന്നാണു സൂചന.
തന്ത്രിയുടെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് സ്വർണം കടത്തിയതെന്നാണ് പത്മകുമാർ മൊഴി നൽകിയത്. എന്നാൽ, ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ് സ്വർണം കൊണ്ടുപോയതെന്നാണ് ബൈജുവിന്റെ ആദ്യ മൊഴി.
ഇരുമൊഴികളിലും വ്യക്തത വരുത്താനും കേസിൽ ബൈജുവിന്റെ പങ്കു എത്രയെന്നു ഉറപ്പിക്കാനുമാണ് ഇന്നലെ വൈകിട്ടു വരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയതെന്നാണു വിവരം.
ഈ മാസം ആറിനാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. സ്വർണത്തിന്റെ കൈവശക്കാരൻ എന്ന നിലയിൽ ജാഗ്രത പുലർത്തിയില്ല, 2019ൽ ദ്വാരപാലക ശിൽപങ്ങൾ കൊടുത്തു വിടുന്ന സമയത്തെ വിവാദ ഉത്തരവിൽ ഒപ്പിട്ടു തുടങ്ങിയവയാണ് ബൈജുവിന് എതിരായ കുറ്റങ്ങൾ. ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.
സുധീഷ്കുമാർ ഇന്നലെ സമർപ്പിച്ച ജാമ്യ ഹർജി ഡിസംബർ 3ന് പരിഗണിക്കും. അതേ ദിവസം തന്നെയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.
വാസുവിന്റെ ജാമ്യ ഹർജിയിൽ വിധി പറയുന്നതും. ഇന്നലെ, സമർപ്പിച്ച പത്മകുമാറിന്റെ ജാമ്യ ഹർജി ഡിസംബർ 2ന് പരിഗണിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

