കൊട്ടിയം ∙സർവീസ് റോഡിനും പ്രധാന റോഡിനും മധ്യേ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചു കയറി. അപകടത്തിൽ ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന ആൾക്കും തലയ്ക്കു നിസ്സാര പരുക്കേറ്റു.
ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. ഇന്നലെ രാവിലെ 6ന് സിതാര ജംക്ഷനിൽ തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിലാണ് അപകടം.
തറയോടുകൾ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
2 ക്രെയിനുകൾ എത്തിച്ച് മണിക്കൂറുകൾ പരിശ്രമിച്ച ശേഷമാണ് കണ്ടെയ്നർ നീക്കാനായത്. അപകടത്തെ തുടർന്ന് രാവിലെ 11.30വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഒരുമാസം മുൻപ് ഇവിടെ സമാന രീതിയിൽ പാചകവാതകം കൊണ്ടു പോകുന്ന കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടിരുന്നു.
∙റോഡുകളിൽ വെളിച്ചം ഇല്ലാത്തതാണ് നിർമാണമേഖലയിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നതിനു പ്രധാന കാരണം. സർവീസ് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലും പ്രധാന പാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തും നിലവിൽ സ്റ്റിക്കർ പതിച്ച അടയാളങ്ങൾ മാത്രമാണ് ഉള്ളത്.
വലിയ കോൺക്രീറ്റ് സ്ലാബുകൾ തടസ്സമായി നിരത്തി വച്ച് അതിലാണ് സ്റ്റിക്കർ പതിച്ചിരിക്കുന്നത്. ഇതുവഴി പതിവായി വരാത്ത വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ല.
കൊട്ടിയം സിതാര ജംക്ഷനിലും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ബോർഡോ വെളിച്ചമോ ഇല്ല.
ഇതാണ് ഇവിടെ നിരന്തരം അപകടങ്ങൾ ഉണ്ടാകാൻ ഇടയാകുന്നത്. വൈദ്യുതി തൂണുകൾ സർവീസ് റോഡിന് സമീപം മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നിലും അധികൃതർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

