കണ്ണൂർ∙ കണ്ണൂർ ഡിപ്പോയിൽ നിന്നു ഡിസംബറിലെ ക്രിസ്മസ് അവധിക്കാല കെഎസ്ആർടിസി ട്രിപ്പുകൾ:
05 – മൂന്നാർ, ഗവി, നെല്ലിയാമ്പതി
06 – പൊലിയം തുരുത്ത്, കവ്വായി, റാണിപുരം
07 – വയനാട്, നിലമ്പൂർ, അകലപ്പുഴ
12 – മൂകാംബിക- മുരുഡേശ്വർ, വാഗമൺ- ഇല്ലിക്കൽ കല്ല്,മാമലക്കണ്ടം- മാങ്കുളം
13 – പൈതൽമല, നിലമ്പൂർ
14 – വയനാട്
19 –മൂകാംബിക- മുരുഡേശ്വർ
23 – മൂന്നാർ – മറയൂർ,സൈലന്റ് വാല്ലി- ഓക്സി വാല്ലി
25 –ഗവി- കമ്പം, നെല്ലിയാമ്പതി, നിലമ്പൂർ
26 –വാഗമൺ- ഇല്ലിക്കൽ കല്ല്
28 – നിലമ്പൂർ, അകലപ്പുഴ,വയനാട്.
നാവിക പ്രകടനങ്ങൾ കാണാൻ അവസരം
കണ്ണൂർ∙ ദേശീയ നാവികസേന ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 3ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരം ശംഖുമുഖം മുതൽ വേളി വരെയുള്ള കടൽത്തീരം നാവിക അഭ്യാസങ്ങൾക്ക് വേദി ആകും. കേരളത്തിൽ ആദ്യമായി നടക്കുന്ന നാവിക പ്രദർശനം കാണാനുള്ള അവസരം കെഎസ്ആർടിസി ഒരുക്കുന്നു.
ജില്ലയിലെ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്നും യാത്ര സംഘടിപ്പിക്കുന്നുണ്ട്.
ഡിസംബർ 2നു വൈകിട്ട് 5നു പുറപ്പെടും. 3നു രാവിലെ തിരുവനന്തപുരം എത്തും.
കാപ്പുകാട് ആന സംരക്ഷണ കേന്ദ്രം, പൂവാർ ബോട്ടിങ്, വേളി ടൂറിസ്റ്റ് വില്ലേജ് എന്നിവ സന്ദർശിച്ചു നാലോടെ ശംഖുമുഖം കടപ്പുറത്തെത്തി നാവികസേന അഭ്യാസ പ്രകടനങ്ങൾ കാണും. അടുത്ത ദിവസം കന്യാകുമാരിയിലേക്ക് യാത്ര തിരിക്കും.
അവിടെ തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം പാലസ്, കന്യാകുമാരി ക്ഷേത്രം, ഗ്ലാസ് ബ്രിജ്, വിവേകാനന്ദ പാറ എന്നിവ സന്ദർശിക്കും. 5നു രാവിലെ കണ്ണൂരിൽ തിരിച്ചെത്തും.
94970 07857, 91889 38534. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

