ഒരൊറ്റ ലോകകപ്പ് വിജയം ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ മാത്രമല്ല, ക്രിക്കറ്റിന്റെ കുട്ടിപ്പൂരമായ ഐപിഎലിന്റെ വനിതാ പതിപ്പിന്റെ (ഡബ്ല്യുപിഎൽ) കൂടി തലവര മാറ്റിയെഴുതുകയാണ്. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യയുടെ ദേശീയ വനിതാ ടീം ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം നേടിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന, മറ്റ് സൂപ്പർതാരങ്ങളായ ജെമീമ റോഡ്രിഗ്സ്, ദീപ്തി ശർമ, ഷെഫാലി വർമ തുടങ്ങിയവരുടെ ബ്രാൻഡ് മൂല്യവും കുതിച്ചുയർന്നിരുന്നു.
ഡബ്ല്യുപിഎലിന്റെ 2026 പതിപ്പിലേക്കായി കഴിഞ്ഞദിവസം നടന്ന താരലേലത്തിൽ ഓൾറൗണ്ടറും ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുംവഹിച്ച ദീപ്തി ശർമയെ യുപി വാരിയേഴ്സ് (യുപിഡബ്ല്യു) സ്വന്തമാക്കിയത് റെക്കോർഡ് 3.2 കോടി രൂപയ്ക്കാണ്.
അടിസ്ഥാന വിലയായ 50 ലക്ഷത്തിൽ നിന്ന് തുടങ്ങിയ ലേലമാണ് വാശിയേറിയ പോരാട്ടത്തിനൊടുവിൽ 3.2 കോടിയിലെത്തിച്ചത്. ഡബ്ല്യുപിഎലിലെ രണ്ടാമത്തെ വിലയേറിയ താരമെന്ന നേട്ടവും ദീപ്തി ഇതോടെ സ്വന്തം പേരിലാക്കി.
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സ്മൃതി മന്ഥനയാണ് (3.4 കോടി) ഏറ്റവും വിലയേറിയ താരം.
ഡബ്ല്യുപിഎലിൽ മികച്ച മൂല്യം ലഭിച്ചത് ദീപ്തി ശർമയുടെ ബ്രാൻഡ് മൂല്യം ഉയരാനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. 30% വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വനിതാ ക്രിക്കറ്റ് ലോകകപ്പ് വിജയം ഡബ്ല്യുപിഎലിലേക്കും സ്പോൺസർമാരുടെ വൻ തിരക്കിനുവഴിവച്ചു.
ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിയും ഇക്കുറി കളത്തിലുണ്ടാകുമെന്നതാണ് പ്രത്യേകത. 2026, 2027 വർഷങ്ങളിലേക്കുള്ള സ്പോൺസർമാരെ ബിസിസിഐ സ്വന്തമാക്കി കഴിഞ്ഞു.
പുതിയ കൊമേഴ്സ്യൽ സ്പോൺസർഷിപ്പിന്റെ സംയോജിത മൂല്യം റെക്കോർഡ് 48 കോടി രൂപയാണ്.
ചാറ്റ്ജിപിടിക്ക് പുറമേ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ കമ്പനിയായ കിങ്ഫിഷറുമാണ് അടുത്ത രണ്ട് ഡബ്ല്യുപിഎൽ സീസണുകളുടെ പുതിയ പ്രീമിയം പാർട്ണർമാർ. സ്ട്രാറ്റജിക് ടൈം-ഔട്ട് പാർട്ണർ സിയറ്റ് ആണ്.
ബിവറേജ് പാർട്ണർ ബിസ്ലേരി. വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഡബ്ല്യുപിഎല്ലിനുംമേലുള്ള ‘കോൺഫിഡൻസ്’ ഏറെ ശക്തമായി എന്നു തെളിയിക്കുന്നതുമാണ് സ്പോൺസർഷിപ്പിനായി വമ്പന്മാർ തിക്കിത്തിരക്കിയെത്തിയതു വ്യക്തമാക്കുന്നത്.
ഡബ്ല്യുപിഎൽ സ്പോൺസർഷിപ്പ് പട്ടിക ഇങ്ങനെ:
∙ ടൈറ്റിൽ പാർട്ണർ : ടാറ്റാ ഗ്രൂപ്പ്
∙ പ്രീമിയർ പാർട്ണർമാർ : ചാറ്റ്ജിപിടി, കിങ്ഫിഷർ, സിന്റ്ക്സ്, ഹെർബൽലൈഫ്
∙ സ്ട്രാറ്റജിക് ടൈം ഔട്ട് പാർട്ണർ : സിയറ്റ്
∙ ബിവറേജ് പാർട്ണർ : ബിസ്ലേരി
ഡബ്ല്യുപിഎൽ ടൂർണമെന്റിൽ 5 ടീമുകളാണുള്ളത്. മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ്, യുപി വാരിയേഴ്സ്.
വാശിയേറിയ ലോകകപ്പ് പൂരത്തിന്റെ ആവേശം ഡബ്ല്യുപിഎലിന്റെ പുതിയ സീസണിലും കൊട്ടിക്കയറുമെന്നാണ് ബ്രാൻഡുകളും ആരാധകരും കരുതുന്നത്. ഈ സാഹചര്യത്തിൽ ഡബ്ല്യുപിഎലിന്റെ സ്പോൺസർഷിപ്പ് സ്വന്തമാകുന്നത് ആഗോളതലത്തിൽതന്നെ ശ്രദ്ധനേടാൻ സഹായിക്കുമെന്നും ബ്രാൻഡുകൾ കരുതുന്നു.
BCCI is pleased to welcome its new commercial partners for the upcoming editions of the
🙌
The new agreements, collectively valued at ₹48 crore, will cover next 2 seasons and further strengthen the commercial ecosystem of the world’s biggest women’s cricket league.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Rahul Kanwal, X/ICC എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

