കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിചേർക്കപ്പെട്ട മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്.
ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങി. ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളുടെ കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്ന് വൈകുന്നേരം നാല് മണി വരെയാണ് കോടതി ഇദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്.
അതേസമയം, ശബരിമല കട്ടിളപ്പാളി കേസിൽ ബൈജു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇതിന് പിന്നാലെയാണ് ദ്വാരപാലക ശില്പങ്ങളുടെ കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
സ്വർണ്ണക്കവർച്ചാ കേസിൽ ഏഴാം പ്രതിയാണ് കെ.എസ്. ബൈജു.
2019-ൽ സ്വർണ്ണപ്പാളികൾ കൈമാറ്റം ചെയ്യുന്നതിനായി മഹസർ തയ്യാറാക്കുമ്പോൾ തിരുവാഭരണ കമ്മീഷണർ പദവിയിലിരുന്നത് ബൈജുവായിരുന്നു. പാളികൾ കൈമാറുമ്പോൾ അതിന്റെ തൂക്കം കൃത്യമായി രേഖപ്പെടുത്തേണ്ടത് കമ്മീഷണറുടെ ചുമതലയാണ്.
എന്നാൽ, ഈ നിർണ്ണായക സമയത്ത് ബൈജു സ്ഥലത്തില്ലാതിരുന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

