ന്യൂഡൽഹി∙ ഈ വർഷാവസാനത്തിനു മുൻപ് യുഎസുമായി വ്യാപാരരംഗത്ത് ധാരണയിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വാണിജ്യമന്ത്രാലയം സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. തർക്കമുണ്ടായിരുന്ന മിക്ക വിഷയങ്ങളിലും ധാരണയിലെത്താൻ കഴിഞ്ഞെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്തെങ്കിലും പ്രശ്നങ്ങൾ ബാക്കിയുണ്ടെങ്കിൽ രാഷ്ട്രീയതലത്തിൽ പരിഹരിക്കാൻ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഇരട്ടിത്തീരുവ തുടരുന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ 546 കോടി ഡോളറിന്റെ ചരക്കാണ് കയറ്റിയയച്ചതെങ്കിൽ ഒക്ടോബറിൽ ഇത് 630 കോടി ഡോളറായി ഉയർന്നു.
ഏകദേശം 15 ശതമാനത്തിന്റെ വർധന.
സെപ്റ്റംബറിനെ അപേക്ഷിച്ച് വർധനയുണ്ടെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 8.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഓഗസ്റ്റ് ഏഴിനു ചുമത്തിയ 25% ‘പകരം തീരുവ’യാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 27ന് ഇരട്ടിയാക്കിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

