കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനും എൽഡിഎഫിനും ഒന്നും പറയാനില്ലെന്നും എന്നാൽ എൻഡിഎ വികസനത്തെക്കുറിച്ചാണ് പറയുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കോഴിക്കോട് കൺവൻഷനും എൻഡിഎ സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ വരാൻ പോകുന്നത് ഭരണമാറ്റം മാത്രമല്ല, ശൈലീമാറ്റം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി കോർപറേഷൻ ഭരിച്ചുകൊണ്ടിരിക്കുന്ന എൽഡിഎഫ് ഒരു വികസനവും കൊണ്ടുവന്നിട്ടില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വികസനം കൊണ്ടുവരാനുള്ള ഒരവസരമാണ് ബിജെപി ചോദിക്കുന്നത്.
നാല് വാഗ്ദാനങ്ങൾ വോട്ടർമാരുടെ മുന്നിൽ ഞങ്ങൾക്ക് വയ്ക്കാനുണ്ട്. കോഴിക്കോടിന്റെ വികസനത്തിന് മെട്രോപോളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കും, വികസന പദ്ധതികൾക്കുള്ള രൂപരേഖയുണ്ടാക്കും, ഓരോ വർഷവും എന്തു ചെയ്തു എന്നതിന്റെ വിശദവിവരങ്ങളും കണക്കുകളും ജനങ്ങളെ അറിയിക്കും, അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കും– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കോൺഗ്രസ് വിട്ടുവന്ന ബിന്ദു അനിൽകുമാർ, വി.കെ.രാധ, സജിനി എന്നീ നേതാക്കളെ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് സ്വീകരിച്ചു.
ബിജെപി സിറ്റി ജില്ല പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു അധ്യക്ഷനായി. മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

