ഒറ്റപ്പാലം ∙ നഗരനവീകരണ പദ്ധതിയുടെ ഭാഗമായി കാൽനടയാത്രക്കാർക്കു സുരക്ഷിതമായ നടപ്പാതകൾ ഒരുങ്ങുന്നു. സംസ്ഥാന ബജറ്റിൽ അനുവദിക്കപ്പെട്ട
2 കോടി രൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. പ്രധാന പാതയുടെ തെക്കുവശത്തു നഗരസഭാ ബസ് സ്റ്റാൻഡ് പരിസരം മുതൽ ഈസ്റ്റ് ഒറ്റപ്പാലം പാലം വരെയും വടക്കുഭാഗത്തു പാലം മുതൽ വേങ്ങേരി ക്ഷേത്ര പരിസരം വരെയുമാണു നടപ്പാതകൾ ഒരുക്കുന്നത്.
വടക്കുവശത്തു വേങ്ങേരി ക്ഷേത്രം മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം അടുത്ത ഘട്ടത്തിൽ നവീകരിക്കും. പാതയോരത്തെ ചാലുകളോടു ചേർന്ന ഭാഗത്തു കോൺക്രീറ്റ് ചെയ്തു വീതികൂട്ടി ടൈൽസ് വിരിച്ചു കാൽനടയാത്ര സുരക്ഷിതമാക്കും.
ചാലുകൾക്കു മുകളിലെ തകർന്ന സ്ലാബുകൾ മാറ്റിയ ശേഷമാകും ഇതിനു മുകളിൽ ടൈൽസ് വിരിക്കുക. നടപ്പാത നവീകരിച്ചു മനോഹരമാക്കുന്നതോടെ നഗരത്തിന്റെ മുഖഛായ മാറുമെന്നാണു പ്രതീക്ഷ.
റോഡ് കുറുകെ കടക്കാൻ സീബ്രാ ലൈനുകൾ ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളിലും കൈവരികൾ സ്ഥാപിക്കും.
കാൽനടയാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണിത്. കൈവരികൾ സ്ഥാപിക്കുന്ന ഭാഗങ്ങളിൽ ചെടിച്ചട്ടികൾ വച്ചു മനോഹരമാക്കാനുള്ള നിർദേശവും പരിഗണനയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

