ആലപ്പുഴ ∙ ആവേശകരമായ ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ചാംദിനം പോലെ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അവസാന ദിവസം ഫോട്ടോഫിനിഷിലേക്ക്. കലോത്സവത്തിൽ മൂന്നു ദിവസമായി ആധിപത്യം പുലർത്തിയ തുറവൂർ (708 പോയിന്റ്) ഉപജില്ലയെ ഒരു പോയിന്റിനു പിന്നിലാക്കി ചേർത്തല (709) ഒന്നാമതെത്തി.
ഇന്നലെ രാത്രി 8 വരെയുള്ള കണക്കാണിത്.
കഴിഞ്ഞ ദിവസങ്ങളിൽ ആധിപത്യം തുടർന്ന തുറവൂരിനെ ഇന്നലെ രാവിലെ ചേർത്തല മറികടന്നിരുന്നു. ഉച്ചയോടെ തുറവൂർ വീണ്ടും മുന്നിലെത്തി.
വൈകിട്ടു ചേർത്തല വീണ്ടും ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. പൂർത്തിയായ ഏതാനും മത്സരങ്ങളുടെ ഫലം വെബ്സൈറ്റിൽ ചേർക്കാനുമുണ്ട്.
ഇന്നു കുറച്ചു മത്സരങ്ങൾ മാത്രമാണു നടക്കാനുള്ളത്.
682 പോയിന്റുമായി ആതിഥേയരായ ആലപ്പുഴയാണു മൂന്നാമത്. മാവേലിക്കര (677), കായംകുളം (673) എന്നിവയാണു നാലും അഞ്ചും സ്ഥാനങ്ങളിൽ.
സ്കൂളുകളിൽ 242 പോയിന്റോടെ മാന്നാർ നായർ സമാജം എച്ച്എസ്എസ് കിരീടം ഉറപ്പിച്ചു. രണ്ടാമതുള്ള അമ്പലപ്പുഴ മോഡൽ എച്ച്എസ്എസിനു 176 പോയിന്റാണുള്ളത്.
തുറവൂർ ടിഡിഎച്ച്എസ്എസ് (173), ചേർത്തല മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ് (157), നങ്ങ്യാർകുളങ്ങര ബിബിജിഎച്ച്എസ് (141) എന്നിങ്ങനെയാണു സ്കൂളുകളുടെ പോയിന്റുനില.
യുപി വിഭാഗത്തിൽ 150 പോയിന്റുമായി കായംകുളവും ഹൈസ്കൂൾ വിഭാഗത്തിൽ 309 പോയിന്റുമായി ചേർത്തലയും എച്ച്എസ്എസ് വിഭാഗത്തിൽ 308 പോയിന്റുമായി ആലപ്പുഴയുമാണു മുന്നിൽ. സമാപന സമ്മേളനം പ്രധാന വേദിയായ ലിയോ തേർട്ടീൻത് എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് എഡിഎം ആശ സി.ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
പോയിന്റ് പട്ടിക
ചേർത്തല 709
തുറവൂർ 708
ആലപ്പുഴ 682
മാവേലിക്കര 677
കായംകുളം 673
ചെങ്ങന്നൂർ 657
ഹരിപ്പാട് 576
അമ്പലപ്പുഴ 515
മങ്കൊമ്പ് 431
തലവടി 410
വെളിയനാട് 128
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

