കണിയാമ്പറ്റ∙ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിച്ച് പഞ്ചായത്തിലെ കരിമ്പടക്കുനി ഞാറ്റുവേല കർഷകസംഘം. 10 വർഷം തുടർച്ചയായി കൃഷി ചെയ്യുന്ന ഇവർ വിഷരഹിതമായ പച്ചക്കറികളാണ് വിപണിയിൽ എത്തിക്കുന്നത്.
കണിയാമ്പറ്റ കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന ഞാറ്റുവേല കർഷക സംഘത്തിൽ പത്തോളം അംഗങ്ങളാണുള്ളത്. വർഷങ്ങളായി കൃഷിയിൽ ചരിത്രം രചിക്കുന്ന ഇവർ ഇത്തവണ കണിയാമ്പറ്റ ഗവ.
ഹോമിയോ ഹോസ്പിറ്റൽ പരിസരം, കാപ്പംകുന്ന്, കരിമ്പടക്കുനി തുടങ്ങിയ പ്രദേശങ്ങളിൽ 8 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്.
ഇതിൽ 3 ഏക്കർ പടവലം, പയർ, മത്തങ്ങ, വഴുതന, പച്ചമുളക്, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളും ബാക്കി സ്ഥലത്ത് വാഴക്കൃഷിയുമാണ്. ഒന്നാംഘട്ട
വിളവെടുപ്പ് ഇന്നലെ നടത്തുകയും ചെയ്തു. 10 പേരും ഒരേ മനസ്സോടെ പ്രവർത്തിച്ചപ്പോൾ പച്ചക്കറി കൃഷിയിൽ മികച്ച വിജയമാണ് തങ്ങൾക്കുണ്ടായതെന്ന് ഇവർ പറയുന്നു.
പച്ചക്കറികൾ നല്ല രീതിയിൽ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും വിപണി കണ്ടെത്താൻ കഴിയുന്നില്ലെന്നതാണ് ഇവരുടെ ദുഃഖം.
പഞ്ചായത്തിൽ ആഴ്ചയിൽ ഒരു ദിവസം ചന്ത എന്ന പേരിൽ കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് വിപണനം നടത്താൻ സൗകര്യമൊരുക്കുകയാണെങ്കിൽ ഇതിന് പരിഹാരം കാണാൻ കഴിയുമെന്നും പഞ്ചായത്തിലെ ഒട്ടേറെ കർഷകർ അടക്കമുള്ളവർക്ക് ഏറെ പ്രയോജനകരമാകുമെന്നും ഇതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

