കൊല്ലം ∙കിളികൊല്ലൂർ പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള സ്പായിൽ അതിക്രമിച്ചു കയറി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി. തൃക്കോവിൽ വട്ടം ചേരിക്കോണം ചിറയിൽ വീട്ടിൽ മുനീർ(36) എന്നയാളാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ജൂൺ 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൃത്യത്തിനു ശേഷം കാറിൽ കടന്നു കളഞ്ഞ പ്രതികളിൽ 4 പേരെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആ കൂട്ടത്തിലുണ്ടായിരുന്ന മുനീർ കൃത്യം കഴിഞ്ഞ് പോകും വഴി കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോവുകയും അവിടെ നിന്നു തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഇയാൾ തന്റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇയാളെ പിടികൂടിയത്.
കൊട്ടിയം, കണ്ണനല്ലൂർ, ചവറ പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് മുനീർ. കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ടി.എസ് ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീജിത്ത്, സൗരവ്, ജെറി തോമസ് എഎസ്ഐമാരായ ഷണ്മുഖദാസ്, ദിലീപ് രാജ്, സിപിഒമാരായ ശ്യാം, ശ്യാം ശേഖർ ,സുനേഷ്, രാജഗോപാൽ, അംബു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

