തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ അതിജീവിതയുടെ പരാതി നിയമാനുസൃത നടപടികൾക്കു വിധേയമാക്കട്ടെയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമല സ്വർണക്കൊള്ള , സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുടങ്ങി യുഡിഎഫ് ഉയർത്തുന്ന ജനകീയ പ്രശ്നങ്ങൾ ഇതു കൊണ്ടു മറച്ചുപിടിക്കാൻ കഴിയില്ല. ആക്ഷേപം ഉയർന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്നും കോൺഗ്രസ് നിയമസഭാ കക്ഷിയിൽ നിന്നും സസ്പെൻഡ് ചെയ്തതാണ്.
നടപടി നേരത്തേ എടുത്തു : ദീപ ദാസ്മുൻഷി
തിരുവനന്തപുരം ∙ രാഹുലിനെതിരെ പരാതി ഉയർന്നപ്പോൾ തന്നെ പാർട്ടി നടപടി എടുത്തിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി പറഞ്ഞു.
കാരണം തിരഞ്ഞെടുപ്പ്:അടൂർ പ്രകാശ്
തിരുവനന്തപുരം ∙ ഇതുവരെ ഇല്ലാതിരുന്ന പരാതി ഇപ്പോൾ വരാൻ കാരണം തിരഞ്ഞെടുപ്പാണെന്നും യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് ഉറപ്പായതോടെയാണ് ഓരോരുത്തരുടെയും പേരിൽ കള്ളക്കേസ് ഉണ്ടാക്കിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് .
അതിജീവിതമാർക്ക് ഒപ്പം: മുരളീധരൻ
തിരുവനന്തപുരം ∙ ഇതുവരെ അതിജീവിതമാരെ കാണാൻ തയാറാകാത്ത മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് അടുത്തപ്പോഴെങ്കിലും അതിനു തയാറായത് നല്ല കാര്യമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.
ഞങ്ങൾ എല്ലാ ഘട്ടത്തിലും അതിജീവിതമാർക്ക് ഒപ്പമാണ്. കേസിൽ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത് സർക്കാരാണെന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ രാജിവയ്ക്കണം:ഗോവിന്ദൻ
കൊച്ചി ∙ മുഖ്യമന്ത്രിക്കു തെളിവുകൾ സഹിതം പരാതി കിട്ടിയ സ്ഥിതിക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം മുൻപേ അദ്ദേഹം രാജി വയ്ക്കുന്നതാണു നല്ലതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
പരാതി എവിടെ എന്നാണ് ഇത്ര നാളും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചത്. ഇപ്പോൾ പരാതി കിട്ടി.
തെളിവുകളും ഒപ്പം നൽകിയിട്ടുണ്ട്. ഇനി ഒരു നിമിഷം പോലും ജനങ്ങൾക്കു മുന്നിൽ നിൽക്കാൻ പാടില്ല.
രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണം:കെ.സുരേന്ദ്രൻ
കോഴിക്കോട്∙ രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതാണെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രൻ. പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം.
ആ പെൺകുട്ടികളുടെ കൂടി മൊഴി എടുക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

