തൊടുപുഴ ∙ മുനിസിപ്പാലിറ്റിയിൽ ബ്ലോക് പഞ്ചായത്തിന് എന്താണ് കാര്യം! ബ്ലോക് പഞ്ചായത്തിന്റെ അധികാര പരിധിയിൽ മുനിസിപ്പാലിറ്റി ഉൾപ്പെട്ടിട്ടുണ്ടോ? തൊടുപുഴയിലും കട്ടപ്പനയിലും എത്തിയാൽ ഇത്തരം ചോദ്യങ്ങൾ ചിലരുടെയെങ്കിലും മനസ്സിലേക്ക് വരും. കാരണം മുനിസിപ്പാലിറ്റി പരിധിയിൽ പ്രവർത്തിക്കുന്ന ബ്ലോക് പഞ്ചായത്ത് ഓഫിസുകളാണ്.
ആറര പതിറ്റാണ്ടായി നഗരസഭ പരിധിയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്. തൊടുപുഴ നഗരസഭ ഓഫിസിൽ നിന്ന് വെറും രണ്ടുകിലോ മീറ്റർ മാത്രം അകലെ ബ്ലോക് പഞ്ചായത്ത് ഓഫിസും പ്രവർത്തിക്കുന്നത്.
കട്ടപ്പനയിലും ഇതേ പോലെതന്നെ.
നഗരസഭയുടെ കാര്യത്തിൽ ഒരു അധികാരവും ഇല്ലെങ്കിലും ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ മധ്യ നിരയിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരുമെല്ലാം നഗരസഭ പരിധിക്കുള്ളിലാണിരിക്കുന്നത്. 1958–ൽ സ്ഥാപിച്ച ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസ് പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നതോടെ 1995 ലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസായി മാറിയത്.
പഞ്ചായത്ത് ആയിരുന്ന തൊടുപുഴയെ നാല് പതിറ്റാണ്ട് മുൻപ് നഗരസഭയായി ഉയർത്തിയിരുന്നു.
നഗരസഭയുടെ അതിർത്തി പങ്കിടുന്ന പുറപ്പുഴ, മണക്കാട്, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഇടവെട്ടി എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് തൊടുപുഴ ബ്ലോക് പഞ്ചായത്ത്. പാലാ റോഡിൽ കോലാനിയ്ക്ക് സമീപം രണ്ടേക്കറോളം സ്ഥലത്താണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്.
കട്ടപ്പന ബ്ലോക് പഞ്ചായത്തിന് കീഴിൽ ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഇരട്ടയാർ, വണ്ടൻമേട്, ചക്കുപ്പള്ളം എന്നീ പഞ്ചായത്തുകളാണുള്ളത്.
ബ്ലോക്ക് പഞ്ചായത്തിന്റെ റോൾ എന്ത്?
തൊടുപുഴ ∙ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തിനും ഇടയിലായുള്ള ബ്ലോക്ക് പഞ്ചായത്തുകളുടെ ‘റോൾ’ എന്താണ് ?. ഓരോ തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോഴും ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതലകളും ചോദ്യങ്ങളായി ഉയരാറുണ്ട്? ജനങ്ങളുമായി വലിയ അടുപ്പമില്ലാത്ത പഞ്ചായത്ത്, അധികാരവും വലുതായില്ല.
സ്വയംസഹായ സംഘങ്ങൾ ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകൾ വഴിയുമാണ് പദ്ധതികൾ നടത്തുന്നത്. പൊതുജനങ്ങൾക്ക് ബ്ലോക് പഞ്ചായത്തുമായി ബന്ധപ്പെടേണ്ട
സാഹചര്യങ്ങൾ കുറവാണ്.
ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് സ്ഥിരമായുണ്ടാകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
Q എന്താണ് പ്രധാന ചുമതലകൾ?
A പഞ്ചായത്തുകൾക്കു സാങ്കേതിക സഹായം നൽകുക. തൊഴിലുറപ്പ്, ഭവനനിർമാണം പോലുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുക.
Q ബ്ലോക്ക് പഞ്ചായത്തിന്റെ വരുമാന മാർഗം എങ്ങനെ ?
A തനതു ഫണ്ടില്ല.
സർക്കാർ അനുവദിക്കുന്ന ഗ്രാൻഡുകളിലുടെയാണ് പ്രവർത്തനം. ബ്ലോക്ക് ഡിവിഷനുകളെ കേന്ദ്രീകരിച്ചാണു പദ്ധതികൾ അനുവദിക്കുന്നതും നടപ്പിലാക്കുന്നതും.
Q നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ ഏതെല്ലാം മേഖലയിൽ
A പട്ടികജാതി വർഗക്കാർക്കായുള്ള പദ്ധതി, വയോജനക്ഷേമം, ഭിന്നശേഷി വികസനം, താലൂക്കാശുപത്രികൾ, കമ്യുണിറ്റി ഹെൽത്ത് സെന്ററുകൾ, യുവജന ക്ലബ്ബുകൾക്കു വേണ്ട
സഹായങ്ങൾ നൽകൽ, വനിതാക്ഷേമ പ്രവർത്തനങ്ങൾ, സ്വയം തൊഴിൽ പദ്ധതികൾക്ക് സഹായങ്ങൾ–പരിശീലനങ്ങൾ ലഭ്യമാക്കുക എന്നിവ. Q ആശുപത്രിയുടെ ചുമതലകളുണ്ടോ ? A ഒരു ബ്ലോക് പഞ്ചായത്തിന് കീഴിൽ കമ്യുണിറ്റി ഹെൽത്ത് സെന്ററുകളുണ്ടായിരിക്കും. താലൂക്കാശുപത്രിയുടെ അറ്റകുറ്റപ്പണി, മരുന്നു വാങ്ങൽ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ബ്ലോക് പഞ്ചായത്തിനാണ്.
സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഎസ്) ഘടക സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടത്.
Q ബ്ലോക്കിന്റെ അധികാര പരിധി എങ്ങനെയാണ് ?
A മുനിസിപ്പാലിറ്റി ഉൾപ്പെടുന്നില്ല. പഞ്ചായത്തുകൾ മാത്രം ചേർന്നാണ് ബ്ലോക്ക് പഞ്ചായത്തുകളുണ്ടാകുന്നത്.
പഞ്ചായത്തിലുള്ളവർക്ക് മാത്രമാണ് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ വോട്ടുള്ളത്. Q ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ഡിവിഷൻ മെംബറിന്റെയും ശമ്പളമെത്ര ? A 15,600 രൂപ പ്രസിഡന്റിന്റെ ഓണറേറിയം. വൈസ് പ്രസിഡന്റ്– 13,500 രൂപ, മെംബർക്ക് 8600 രൂപ.
സ്ഥിരംസമിതി അധ്യക്ഷൻ–9800 രൂപ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

