പെരുവന്താനം ∙ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ സെന്റ് ആന്റണീസ് കോളേജ് രംഗത്ത്. ‘കൂടെയുണ്ട് കരുതലിന്റെ കൈത്താങ്ങ്’ എന്ന ടാഗ് ലൈനിലാണ് കോളേജിലെ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവശ്യവസ്തുക്കളും പലവ്യഞ്ജനങ്ങളും അടങ്ങിയ ദുരിതാശ്വാസ കിറ്റുകൾ സമാഹരിച്ച് നൽകിയത്.
ബാധിത പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാനുളള സാധനസാമഗ്രികൾ കയറ്റിയ വാഹനം കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു.
കാരുണ്യ പ്രവർത്തനങ്ങൾക്ക് വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, രതീഷ്.പി.ആർ, ബോബി.കെ.മാത്യു, റ്റിജോ മോൻ ജേക്കബ്, ജോസ് ആന്റണി, നാൻസി ഡിക്രൂസ്, കിഷോർ ബേബി, ജസ്റ്റിൻ ജോസ്, ഷിബിൻ സെബാസ്റ്റ്യൻ, ബിബിൻ പയസ്, സത്യവാൻ.കെ.കെ, നെജി നാസർ, ടോബി സണ്ണി, ജെസ്മി ജോർജ് എന്നിവർ നേതൃത്വം നൽകി. കൂടാതെ, പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾക്കായി കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നേരിട്ടെത്തി പ്രവർത്തിക്കുമെന്നും കോളേജ് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

