കളമശേരി ∙ വോട്ട് പിടിക്കാൻ എൽഡിഎഫ് പ്രവർത്തകർ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ അപേക്ഷാ ഫോമുകൾ വോട്ടർമാർക്കിടയിൽ വ്യാപകമായി വിതരണം ചെയ്യുന്നതായി പരാതി. ഏലൂരിനു പുറമേ കളമശേരിയിലും അപേക്ഷാഫോമുകളുടെ വിതരണം നടന്നു.
പുഞ്ചത്തോട് (42) വാർഡിൽ വോട്ട് സ്വാധീനിക്കാൻ പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു ഫോമുകൾ വിതരണം ചെയ്തുവെന്നു കാണിച്ച് യുഡിഎഫ് സ്ഥാനാർഥി അഞ്ജു മനോജ് മണി കലക്ടർക്കു പരാതി നൽകി.
പെൻഷൻ ഫോമുകൾ നഗരസഭാ ഓഫിസിൽ ലഭ്യമാണെന്ന് എംഎൽഎ ഓഫിസിൽ നിന്നെന്നു പറഞ്ഞു ഫോൺ സന്ദേശങ്ങൾ വോട്ടർമാർക്ക് അയക്കുന്നതിനെതിരെ യുഡിഎഫ് നേതൃത്വം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നു.
സർക്കാർ ഈ മാസം ഒന്നിനു പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികളെക്കുറിച്ചുള്ള ഒരറിയിപ്പും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു നഗരസഭാ ഉദ്യോഗസ്ഥരും പറയുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ആനുകൂല്യങ്ങളുടെ പേരുപറഞ്ഞു വോട്ടുപിടിക്കാൻ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെട്ട് തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പെൻഷൻ വിതരണം: പരാതി
ഏലൂർ ∙ നഗരസഭയിലെ 15–ാം വാർഡിൽ സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന ഏജന്റിന്റെ ബന്ധുക്കൾ പെൻഷൻ വിതരണത്തിനു ശേഷം യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം നടന്നു വോട്ടർമാരെ സ്വാധീനിക്കുന്നതായും ഇതു തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും കാണിച്ച് സിപിഎം മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.എ.ഷിബു തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

