പയ്യന്നൂർ ∙ മഹാദേവ ഗ്രാമത്തിലെ ചുമരുകളിൽ കെ.കെ.കുമാർ കൈപ്പത്തി ചിഹ്നം വരയ്ക്കാൻ തുടങ്ങിയിട്ട് 33 വർഷമായി. 1978 ലാണ് കോൺഗ്രസിന് കൈപ്പത്തി ചിഹ്നം ലഭിക്കുന്നത്.
കോളജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ പ്രചാരണ രംഗത്ത് സജീവമായിരുന്ന കുമാർ ചിത്രകാരനല്ലെങ്കിലും ചിഹ്നം വരയ്ക്കാനുള്ള നിയോഗം ഓർക്കാപ്പുറത്ത് വന്ന് ചേർന്നതാണ്. 1982ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ടി.വി.ഭരതനായിരുന്നു പയ്യന്നൂർ മണ്ഡലത്തിലെ സ്ഥാനാർഥി.
മഹാദേവ ഗ്രാമത്തിൽ ചുമരെഴുത്ത് തുടങ്ങിയപ്പോൾ എഴുതിയ ആൾ വരച്ച കൈപ്പത്തി ചിഹ്നം ശരിയായില്ല. കുറെ തവണ വരച്ച് മായിച്ചു കളയേണ്ടി വന്നു.
ഒടുവിൽ കുമാർ ഒരു കൈപ്പത്തി വരച്ചു.
കാണാൻ ഭംഗിയുള്ള ഒത്ത കൈപ്പത്തി. അതോടെ ചുമരെഴുതുമ്പോൾ കൈപ്പത്തി വരയ്ക്കാനുള്ള നിയോഗം കുമാറിലായി.
1987ൽ കെ.പി.കുഞ്ഞിക്കണ്ണൻ ഉദുമ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ കുഞ്ഞിക്കണ്ണൻ കുമാറിനെ ഒപ്പം കൂട്ടി. മണ്ഡലത്തിൽ ചുമരെഴുത്തിൽ കൈപ്പത്തി കുമാർ വരച്ചു.
പിന്നീട് മഹാദേവ ഗ്രാമത്തിൽ എല്ലാ തിരഞ്ഞെടുപ്പിലും ചിഹ്നം വരയ്ക്കാനുള്ള ചുമതല കുമാറിന്റെതായി മാറി. 2010ലും 2020ലും നഗരസഭയിലേക്ക് മത്സരിക്കുമ്പോൾ സ്വന്തം ചിഹ്നം വരച്ചതും കുമാർ തന്നെ.
2 തവണയും കുമാർ വിജയിക്കുകയും ചെയ്തു.
ഇപ്പോൾ തന്റെ വാർഡിലെ സ്ഥാനാർഥിക്കും കുമാർ ചുമരിൽ ചിഹ്നം വരച്ചു. മഹാദേവഗ്രാമത്തിലെ വാർഡുകളിലെ ചുമരിൽ രാത്രി ഉറക്കമൊഴിഞ്ഞ് കുമാർ ചിഹ്നം വരയ്ക്കുന്നു.
അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ ആദ്യ ചുമരെഴുത്ത് വരുന്നത് മഹാദേവ ഗ്രാമത്തിലാണ്. മഹാദേവ ഗ്രാമം സ്വദേശിയായ കുമാർ തൃക്കരിപ്പൂരിലെ ആധാരം എഴുത്തുകാരനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

