കോഴിക്കോട്∙ എജ്യുക്കേഷൻ കൺസൽറ്റൻസിയുടെ മറവിൽ ബെംഗളൂരുവിൽ നിന്നു ലഹരി മരുന്ന് കടത്തിയ രണ്ടു പേരെ സിറ്റി ഡാൻസാഫും കസബ സബ് ഇൻസ്പെക്ടർ സനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടി. തിരുവണ്ണൂർ നട
ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29), കുണ്ടുങ്ങൽ എംസി ഹൗസിൽ ഷഹദ് (27) എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്നു 250 ഗ്രാം എംഡിഎംഎ, 90 എക്സ്റ്റസി ഗുളിക, 1.5 ഗ്രാം വരുന്ന 99 എൽഎസ്ഡി സ്റ്റാംപ് എന്നിവയും കണ്ടെടുത്തു.
പിടികൂടിയ ലഹരി മരുന്നിന് വിപണിയിൽ അരക്കോടിയിലേറെ രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.മാങ്കാവിൽ ഡ്രീം പാത്ത് എജ്യുക്കേഷൻ കൺസൽറ്റൻസി നടത്തുന്ന സംഘം തുടർച്ചയായി ബെംഗളൂരുവിൽ പോകുന്ന വിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച ഇരുവരും ബെംഗളൂരുവിലേക്ക് പോയ വിവരം അറിഞ്ഞ ഡാൻസാഫ് സംഘം നിരീക്ഷിക്കുന്നതിനിടയിൽ ഇന്നലെ രാവിലെ സ്വകാര്യ ബസിൽ പുതിയ ബസ് സ്റ്റാൻഡിൽ ഇവർ എത്തി.
ചോദ്യം ചെയ്തപ്പോൾ ഇവർ ബെംഗളൂരുവിൽ നിന്നു ശേഖരിച്ച ലഹരി മരുന്ന് മറ്റൊരു ബസിൽ വരുന്നതായി വിവരം ലഭിച്ചു.അടുത്ത ബസിൽ പ്രതികൾ ബുക്ക് ചെയ്ത വാട്ടർ ഹീറ്റർ പൊലീസ് കണ്ടെടുത്തു. ഹീറ്ററിനുള്ളിൽ സ്റ്റിക്കർ ഒട്ടിച്ച് ലഹരി മരുന്ന് കടത്തുകയായിരുന്നു.
തുടർന്ന് കസബ എസ്ഐ സനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മുൻപും ഇതേ രീതിയിൽ ലഹരി വസ്തുക്കൾ എത്തിച്ചതായി പ്രതികൾ പൊലീസിനോട് പറഞ്ഞു.
ലഹരി മരുന്ന് നഗരത്തിൽ വിദ്യാർഥികൾക്കാണ് വിതരണം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐമാരായ കെ.അഖിലേഷ്, അനീഷ് മൂസാൻ വീട്, എസ്സിപിഒ സുനോജ് കാരയിൽ, ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്, കസബ എസ്ഐ സനീഷ്, എസ്സിപിഒ ഷിജിത്ത്, വിപിൻ ചന്ദ്രൻ, സിപിഒ അബ്ദുറഹ്മാൻ, അനൂപ് ഇർഷാദ് എന്നിവരും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

