പാലക്കാട് ∙ നഗരസഭയിൽ ഉൾപ്പെടെ യുഡിഎഫിനും തലവേദനയായി വിമതശല്യം. നഗരസഭയിൽ ഡിസിസി അംഗം സി.കിദർമുഹമ്മദ്, മുൻ നഗരസഭാംഗവും ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയുമായ എം.കെ.മുകേഷ്കുമാർ, ബ്ലോക്ക് സെക്രട്ടറി എച്ച്.റഷീദ് എന്നിവർ സ്വതന്ത്രരായി മത്സരരംഗത്തുണ്ട്.
മുൻ നഗരസഭ വൈസ് ചെയർമാനും മുസ്ലിംലീഗ് നേതാവുമായിരുന്ന ടി.എ.അബ്ദുൽ അസീസും സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. യുഡിഎഫിനോടു സഹകരിച്ചു പ്രവർത്തിക്കുന്ന നാഷനൽ ജനതാദൾ സ്ഥാനാർഥിയും ഒരു വാർഡിൽ കോൺഗ്രസിനെതിരെ മത്സരത്തിനുണ്ട്.
∙ യുഡിഎഫ് ശക്തമായ പിരായിരി പഞ്ചായത്തിലേക്ക് മുസ്ലിംലീഗിന്റെയും പോഷകസംഘടനകളുടെയും ഭാരവാഹികളായിരുന്ന 6 പേർ യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നു
∙ എലപ്പുള്ളിയിൽ പഞ്ചായത്ത് അധ്യക്ഷ കെ.രേവതിബാബുവിനെതിരെ പാറ ആറാം വാർഡിൽ നിലവിലെ ഭരണസമിതി അംഗം കോൺഗ്രസ് നേതാവുമായ കെ.അപ്പുക്കുട്ടൻ മത്സരിക്കുന്നു. 12-ാം വാർഡ് നെയ്തലയിൽ നിലവിലെ ഭരണസമിതിയിലെ സ്ഥിരം സമിതി അധ്യക്ഷനായ കെ.ശരവണകുമാർ വിമതനായി മത്സരിക്കുന്നു.
∙ കൊടുമ്പ് ഗ്രാമപ്പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റ് പി.ഉദയകുമാർ 8-ാം വാർഡ് മിഥുനംപള്ളത്ത് കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു. 11-ാം വാർഡ് ചിറപ്പാടത്ത് കോൺഗ്രസ് നേതാവ് സതീഷ് സ്നേഹതീരത്തിന്റെ ഭാര്യ കെ.രമ്യ വിമതയായി മത്സരിക്കുന്നുണ്ട്.
∙ തൃത്താല ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസിലെ മുൻ പഞ്ചായത്ത് അംഗം കെ.ടി.രാമചന്ദ്രൻ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നു.
∙ ഒറ്റപ്പാലം നഗരസഭയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മത്സരിക്കുന്ന വാർഡിൽ സ്വതന്ത്രനായി പത്രിക നൽകിയ ബ്ലോക്ക് ജനറൽ സെക്രട്ടറി മത്സരരംഗത്ത്.
∙കാഞ്ഞിരപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും കോൺഗ്രസ് സ്ഥാനാർഥിയുമായ ജോയ് ജോസഫിനെതിരെ, കോങ്ങാട് നിയോജക മണ്ഡലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.വി.മുസ്തഫ മത്സരിക്കുന്നു.
∙ വടക്കഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കാളാംകുളത്ത് യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ (ജോസഫ്) ആന്റോ വല്ലയിലിനെതിരെ കോൺഗ്രസിലെ വി.രവീന്ദ്രൻ സ്വതന്ത്രനായി മത്സരിക്കുന്നു.
14-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ അംഗവുമായ പി.ജെ.മോളിക്ക് റിബലായി കേരള കോൺഗ്രസിലെ വി.കെ.വർഗീസും മത്സരരംഗത്തുണ്ട്.
∙ വണ്ടാഴി ഗ്രാമപ്പഞ്ചായത്തിൽ 13ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ എ.മൂസക്കുട്ടിക്ക് എതിരായി നിലവിലെ പഞ്ചായത്തംഗം ഡിനോയ് കോമ്പാറ മത്സരിക്കുന്നു. ∙ മണ്ണാർക്കാട് നഗരസഭയിൽ തോരാപുരം, അരകുർശ്ശി, വടക്കുമണ്ണം വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ റിബലുകൾ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

