കണ്ണൂർ ∙ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസം കഴിഞ്ഞിട്ടും യുഡിഎഫിൽ റിബൽ ഭീഷണി ഒഴിയുന്നില്ല. സീറ്റ് തർക്കമുടലെടുത്ത മിക്ക സ്ഥലങ്ങളിലും റിബൽ സാന്നിധ്യമുണ്ട്. കോർപറേഷൻ ∙ കണ്ണൂർ കോർപറേഷനിൽ കോൺഗ്രസിനും ലീഗിനും വിമത സ്ഥാനാർഥികളുണ്ട്.
ഡപ്യൂട്ടി മേയർ പി.ഇന്ദിരയ്ക്കും ലീഗിന്റെ കെ.പി.താഹിറിനും എതിരെയാണു റിബലുകൾ മത്സരിക്കുന്നത്. ഇന്ദിര മത്സരിക്കുന്ന പയ്യാമ്പലം ഡിവിഷനിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയായി കെ.എൻ.ബിന്ദുവാണു രംഗത്ത്. മഹിളാ കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയും ടൗൺ വെസ്റ്റ് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമാണ് ബിന്ദു.
∙ കോൺഗ്രസുമായുള്ള തർക്കത്തിനൊടുവിൽ മുസ്ലിം ലീഗ് ചോദിച്ചു വാങ്ങിയ സീറ്റായ വാരത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.താഹിറിനെതിരെ ലീഗ് വാരംകടവ് ശാഖ എക്സിക്യൂട്ടീവ് അംഗം കെ.വി.റയീസ് അസ്അദിയാണു വിമതനായി മത്സരിക്കുന്നത്.
ലീഗ് നേതൃത്വം ഏകപക്ഷീയമായാണു താഹിറിനെ സ്ഥാനാർഥിയാക്കിയതെന്നാണ് ആരോപണം.
∙ കെപിസിസി അംഗം റിജിൽ മാക്കുറ്റി മത്സരിക്കുന്ന ആദികടലായി ഡിവിഷനിൽ മുസ്ലിം ലീഗിലെ സി.മുഹമ്മദലി രംഗത്തുണ്ട്.
പിൻവലിച്ച റിബലുകൾ
കണ്ണൂർ ∙ ചില വാർഡുകളിൽ റിബലുകൾ അവസാന നിമിഷം പിൻവാങ്ങിയത് മുന്നണികൾക്ക് ആശ്വാസമായി. കോർപറേഷൻ താളിക്കാവ് ഡിവിഷനിൽ സിപിഎമ്മിനു ഭീഷണിയായിരുന്ന മുൻ ബ്രാഞ്ച് സെക്രട്ടറി എ.എം.പ്രകാശൻ പത്രിക പിൻവലിച്ചു.
സിപിഎം നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു.
മാടായി പഞ്ചായത്തിൽ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി മോഹനൻ കക്കോപ്രവന് എതിരെ പത്രിക നൽകിയ നാണിയിൽ കൃഷ്ണൻ, കെ.കുമാരൻ എന്നിവർ പത്രിക പിൻവലിച്ചു.
പടിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ സിപിഎം വിമത സ്ഥാനാർഥി ടി.ലക്ഷ്മണൻ പത്രിക പിൻവലിച്ചു.
പയ്യാവൂർ വാർഡ് 5ൽ സിപിഎം ഔദ്യോഗിക സ്ഥാനാർഥി ഷേർളി ജോഷി പത്രിക പിൻവലിച്ചു. കോൺഗ്രസ് വിമതസ്ഥാനാർഥി മേഴ്സി ഐസക്കിനെ പിന്തുണയ്ക്കാനാണു പിൻവലിച്ചത്.
കണിച്ചാർ ഒന്നാം വാർഡിലെ കോൺഗ്രസ് വിമതൻ ജോർജ് തോമസ്, പേരാവൂർ ബ്ലോക്ക് കൊട്ടിയൂർ ഡിവിഷൻ കോൺഗ്രസ് വിമത ഷിൻറോപ്പി ജോർജ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊട്ടിയൂർ ഡിവിഷൻ കോൺഗ്രസ് വിമതൻ സണ്ണി മേച്ചേരി എന്നിവരും പത്രിക പിൻവലിച്ചു.കണ്ണപുരം പഞ്ചായത്ത് നാലാം വാർഡ് യുഡിഎഫ് വിമതസ്ഥാനാർഥി പി.ഒ.മുരളീധരൻ, പന്ത്രണ്ടാം വാർഡിൽ യുഡിഎഫ് വിമത സ്ഥാനാർഥി സതീശൻ വടക്കേടത്ത് എന്നിവരും പത്രിക പിൻവലിച്ചു. ജില്ലാ പഞ്ചായത്ത് നടുവിൽ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ജോജി വർഗീസിന് റിബലായി പത്രിക നൽകിയ ജോഷി കണ്ടത്തിൽ പത്രിക പിൻവലിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

