തിരുവനന്തപുരം ∙ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പനങ്ങോട്ടേലയിൽ ആത്മഹത്യശ്രമം നടത്തിയതിനെ തുടർന്ന് ബിജെപി സ്ഥാനാർഥിത്വം നൽകിയ ശാലിനി സനിലിനെതിരെ വിമത രംഗത്ത്. ശ്രുതി എസ്.
നായരാണ് ബിജെപി സ്ഥാനാർഥിക്കെതിരെ രംഗത്തെത്തിയത്. ഇവിടെ ശാലിനിയെ സ്ഥാനാർഥിയായി പരിഗണച്ചതു മുതൽ ഒരു വിഭാഗം അപവാദ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു.
ഇതിൽ മനംനൊന്താണ് ശാലിനി ആത്മഹത്യക്കു ശ്രമിച്ചത്.
ശ്രുതിയെ സ്ഥാനാർഥിയാക്കുന്നതിനെ ഒരു വിഭാഗം നേതാക്കൾ അനുകൂലിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ശാലിനിക്കു തന്നെ സീറ്റ് നൽകാൻ ബിജെപി ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
അതേസമയം നാമനിർദേശപത്രിക പിൻവലിക്കാൻ ശ്രുതി തയാറായില്ല. ഇതോടെയാണ് വിമതപോരാട്ടത്തിനു കളമൊരുങ്ങിയത്.
ആദിത്യവിജയകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥി അഡ്വ.
ലക്ഷ്മി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

