തിരുവനന്തപുരം ∙ വിമത സ്ഥാനാർഥികളെയും വിമതരെ പിന്തുണയ്ക്കുന്നവരെയും ഒതുക്കാൻ ജില്ലയിലെ പ്രാദേശിക നേതാക്കൾക്ക് വാരിക്കോരി പാർട്ടി ഭാരവാഹിത്വം നൽകി കോൺഗ്രസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുപതോളം പേരാണ് ഡിസിസി അംഗങ്ങളായത്.
നിലവിലുള്ള നൂറ്റി എൺപതോളം ഡിസിസി അംഗങ്ങൾക്ക് പുറമെയാണിത്. ചിലർക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലും ഭാരവാഹിത്വം നൽകി.
പാർട്ടി ഭരണഘടന പ്രകാരം ഒരു ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് 6 പേരെ മാത്രമേ ഡിസിസി അംഗങ്ങളാക്കാൻ സാധിക്കുകയുള്ളൂ.
ആറു പേരിൽ ഒരാൾ വനിതയും മറ്റൊരാൾ ദലിത് സമൂഹത്തിൽ നിന്നുള്ള നേതാവും ആയിരിക്കണം. ജില്ലയിലെ 28 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി ഇങ്ങനെ 168 പേരാണ് ഡിസിസി അംഗങ്ങളായുള്ളത്.
ഇതുകൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന ഡിസിസി പ്രസിഡന്റിന് ആകെയുള്ള അംഗങ്ങളുടെ 10 ശതമാനം പേരെ കെപിസിസി അധ്യക്ഷന്റെ അനുമതിയോടെ നോമിനേറ്റ് ചെയ്യാം.
താൽക്കാലിക അധ്യക്ഷനായ എൻ. ശക്തന് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരമില്ലെന്നാണ് അദ്ദേഹത്തിന്റെ നടപടിയെ എതിർക്കുന്നവർ വാദിക്കുന്നത്.
എന്നാൽ പാർട്ടി ഭരണഘടന മറികടന്നാണ് തിരഞ്ഞെടുപ്പ് സമയത്ത് സമവായ ഫോർമുലയായി ഡിസിസി അംഗത്വം നേതാക്കൾക്ക് നൽകുന്നത്.
കോർപറേഷനിലെ നേമം വാർഡിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനായ നേമം ഷജീറിന് എതിരെ വിമതനായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച നേതാവിനും അദ്ദേഹത്തിനൊപ്പമുള്ള മറ്റൊരാളെയും ഡിസിസി അംഗമാക്കി. ഇതോടെ പ്രദേശത്ത് അരക്കിലോമീറ്ററിനുള്ളിൽ 3 ഡിസിസി അംഗങ്ങൾ എന്നാണ് ആക്ഷേപം.
ഇടഞ്ഞുനിൽക്കുന്നവർക്ക് പാർട്ടി ഭാരവാഹിത്വം നൽകിയതിൽ എതിർ വിഭാഗത്തിന് എതിർപ്പുണ്ട്. എന്നാൽ ഡിസിസി അംഗം എന്ന ഒറ്റമൂലിയോടെ വിമതരെ ഒരു പരിധി വരെ ഒതുക്കാനായി എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
വിമതശല്യം ഒഴിവാക്കാൻ ചില നടപടികൾ സ്വീകരിക്കേണ്ടി വന്നുവെന്ന് ഡിസിസി പ്രസിഡന്റ് എൻ.
ശക്തൻ മനോരമ ഓൺലൈനോട് പറഞ്ഞു. ഒരു സീറ്റിൽ യോഗ്യരായ ഒന്നിലധികം പേർ വരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്.
ഒരാൾക്ക് സ്ഥാനാർഥിത്വം കൊടുക്കുമ്പോൾ മറ്റൊരാളെ എന്തെങ്കിലും സ്ഥാനം കൊടുത്തു നിർത്തണം. അതിന്റെ ഭാഗമായാണ് ബ്ലോക്ക് ഭാരവാഹിത്വവും ഡിസിസി അംഗത്വവും നൽകിയത്.
ആ നടപടി പൂർത്തിയാക്കിയെന്നും ശക്തൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

