കോട്ടയം ∙ എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ടു കടുത്ത മാനസിക സമ്മർദത്തിലാണെന്നും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്നും ജോലി ഒഴിവാക്കിത്തതരണമെന്നും ബിഎൽഒയുടെ (ബൂത്ത് ലവൽ ഓഫിസർ) ശബ്ദസന്ദേശം.
മുണ്ടക്കയം പഞ്ചായത്ത് പരിധിയിലെ ഒരു ബിഎൽഒ ആണു മേലുദ്യോഗസ്ഥർ കേൾക്കണം എന്ന അഭ്യർഥനയോടെ ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. ഇതിനു പിന്നാലെ ഇന്നലെ രാത്രി ബിഎൽഒ ആത്മഹത്യാശ്രമം നടത്തി എന്ന തരത്തിലുള്ള സന്ദേശങ്ങളും പുറത്തുവന്നു.
മുണ്ടക്കയം ടൗണിനു സമീപം താമസിക്കുന്ന ബിഎൽഒയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. എന്നാൽ, പരാതി അറിയിച്ച ബിഎൽഒയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നതായും ആത്മഹത്യാശ്രമം നടത്തി എന്ന വിവരം തെറ്റാണെന്നും ചുമതലയുള്ള വില്ലേജ് ഓഫിസർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

