ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ടെക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണമാണ് പോസ്റ്റിന് ആധാരം.
അപകടകരമായ രീതിയിൽ വായുമലിനീകരണം വർധിക്കുന്നതിനാൽ ഡൽഹി വിട്ടുപോകണമെന്ന് യുവാവ് നിർദ്ദേശിക്കുന്നു. കാസ്റ്റ് എഐ-യിലെ (CAST AI) സീനിയർ ഡെവലപ്പർ അഡ്വക്കേറ്റായ കുനാൽ കുശ്വാഹയാണ് പോസ്റ്റ് പങ്കുവെച്ചത്.
സ്വന്തം ആരോഗ്യത്തെ കരുതിയെങ്കിലും നഗരം വിടണമെന്നും ഡൽഹിയിൽ വസ്തുവകകൾ വാങ്ങുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറയുന്നു. ഡൽഹിക്ക് പുറമെ മുംബൈയിൽ താമസിക്കുന്നവരും മറ്റ് നഗരങ്ങളിലേക്ക് മാറുന്നത് പരിഗണിക്കണമെന്നും കുനാൽ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
Leave Delhi, go in debt if you have to.I used to think, how bad can the AQI really be for people in Delhi? I knew it was bad, but I never understood the scale because I didn’t feel it as drastically. I grew up in Delhi, studied here, and never felt a huge difference.
You see… pic.twitter.com/OV5RVE351C — Kunal Kushwaha (@kunalstwt) November 22, 2025 ‘ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (AQI) എത്രത്തോളം മോശമായിരിക്കുമെന്ന് ഞാൻ മുൻപ് ആലോചിച്ചിട്ടുണ്ട്. അത് മോശമാണെന്ന് അറിയാമായിരുന്നെങ്കിലും അതിന്റെ തീവ്രത എനിക്ക് പൂർണ്ണമായി മനസ്സിലായിരുന്നില്ല.
കാരണം, ഞാൻ വളർന്നതും പഠിച്ചതും ഡൽഹിയിലാണ്. അതുകൊണ്ട് തന്നെ എനിക്കതൊരു വലിയ വ്യത്യാസമായി തോന്നിയില്ല.
മാസ്ക് പോലുമില്ലാതെ തെരുവുകളിലൂടെ നടക്കുന്നവരെയും രാവിലെ ഓടാൻ പോകുന്നവരെയും ഇവിടെ കാണാം. എന്നാൽ എനിക്ക് തെറ്റുപറ്റി.
ഈ നഗരം വിടുക എന്നതായിരിക്കണം പ്രഥമ പരിഗണന. ഏതാനും വർഷങ്ങൾ ലണ്ടനിലെ ശുദ്ധവായു ശ്വസിച്ച ശേഷം ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ തന്നെ എനിക്ക് മലിനീകരണത്തിന്റെ തീവ്രത തിരിച്ചറിയാൻ കഴിഞ്ഞു’ എന്നും കുനാൽ കുശ്വാഹ കുറിച്ചു.
കുശ്വാഹയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ശരിവെച്ചുകൊണ്ട് പലരും രംഗത്തെത്തി.
പോസ്റ്റ് ഡൽഹിയിലെ വായുമലിനീകരണത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചു. അതേസമയം, നഗരം വിടുകയല്ല, മറിച്ച് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയാണ് വേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

