കീക്കൊഴൂർ ∙ തീർഥാടനം ഒരാഴ്ച പിന്നിട്ടിട്ടും കോഴഞ്ചേരി–റാന്നി ശബരിമല പാതയിൽ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. വശങ്ങളിലെ കാടു തെളിക്കൽ മുഖം മിനുക്കൽ മാത്രമായി ഒതുങ്ങി.
ശബരിമല പാതകളിൽ ആദ്യം ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയ പാതയാണിത്.
10 വർഷത്തിലധികമായിട്ടും റീടാറിങ് നടത്തിയിട്ടില്ല. കഴിഞ്ഞ 2 വർഷം തീർഥാടനത്തിനു മുൻപ് അറ്റകുറ്റപ്പണി നടത്തിയിരുന്നു.
എന്നാൽ, ഇത്തവണ അതുമുണ്ടായില്ല. പാതയിൽ മിക്കയിടത്തും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
ഇതിൽ ഇരുചക്രവാഹന യാത്രക്കാർ ചാടിയാൽ അപകടം ഉറപ്പ്. ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടാൻ വെട്ടിപ്പൊളിച്ച വശങ്ങളും പുനരുദ്ധരിച്ചിട്ടില്ല.
വാഹനങ്ങൾ വശം ചേർത്താൽ കുഴിയിൽ താഴുന്ന സ്ഥിതി.
കൂടാതെ അമിത ഭാരം കയറ്റിയ വാഹനങ്ങളോടി ഉപരിതലം താഴ്ന്ന് വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. തീർഥാടനവുമായി ബന്ധമില്ലാത്ത റോഡുകൾക്കു ഫണ്ട് അനുവദിച്ചിട്ടും ഇതു തഴയപ്പെട്ടു.
തീർഥാടനത്തിനു മുന്നോടിയായി വശങ്ങളിലെ കാട് യന്ത്രം ഉപയോഗിച്ചു തെളിച്ചിരുന്നു.
പേരിനു മാത്രമാണ് പണികൾ നടത്തിയത്. കാടിന്റെ കുറ്റികളും അവശിഷ്ടങ്ങളും പാതയിൽ ശേഷിക്കുകയാണ്.
അതു വീണ്ടും വളർന്നു തുടങ്ങി. ഒരാഴ്ച കൂടി പിന്നിടുമ്പോൾ വശങ്ങളിൽ വീണ്ടും കാടു നിറയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

