കാലടി∙ തലയാറ്റുംപിള്ളി മനയിൽ ജയന്തൻ നമ്പൂതിരി വീടിന്റെ ഗേറ്റിൽ സ്ഥാനാർഥികൾക്കായി പേപ്പർ ബോർഡ് എഴുതി വച്ചു. ‘കുഴി അടയ്ക്കൂ വോട്ട് തരാം’ എന്നാണ് ഈ ബോർഡിന്റെ തലക്കെട്ട്.
കാലടിയിലെ ശങ്കര പാലത്തിലെ കുഴി സ്ഥിരമായി ഒഴിവാക്കണമെന്നമെന്നും ഇല്ലെങ്കിൽ വോട്ടു ചോദിച്ചു വരല്ലേയെന്നുമാണ് ബോർഡിൽ അഭ്യർഥിക്കുന്നത്. ഞങ്ങളുടെ വകുപ്പ് അല്ല എന്ന് ഒഴിവുകഴിവു പറയരുതെന്നും നിർദേശിക്കുന്നുണ്ട്.
വീട്ടിൽ 4 വോട്ടുകൾ ഉണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
കാലടി പാലത്തിലെ കുഴികൾ കാരണം ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടുന്ന സാഹചര്യത്തിലാണ് ഈ ബോർഡ് വച്ചിരിക്കുന്നത്. കാലടിയിലെ പ്രധാന പ്രശ്നമായ ഗതാഗതക്കുരുക്കിനെക്കുറിച്ച് സ്ഥാനാർഥികൾ ഒന്നും പറയാതെ കയ്യൊഴിയുകയാണെന്ന് ആക്ഷേപമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

