ഏറ്റുമാനൂർ ∙ നഗരസഭ തിരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്താനാവാതെ സീറ്റുകൾ ഉപേക്ഷിച്ച് മുന്നണികൾ. എൽഡിഎഫിന് വാർഡ് 33, ബിജെപി 25, 23, 31ഉം യുഡിഎഫ് 35, 36 സീറ്റുകളിലുമാണ് സ്ഥാനാർഥികൾ ഇല്ലാത്തത്.
25, 23, 33 എന്നീ വാർഡുകൾ യുഡിഎഫിന്റെയും 35, 36 എന്നിവ ബിജെപിയുടെയും 31 എൽഡിഎഫിന്റെയും സിറ്റിങ് സീറ്റുകളാണ്. വാർഡ് വിഭജനത്തിൽ മാറ്റങ്ങൾ വന്നെങ്കിലും വിജയ സാധ്യത കുറവായതിനാലാണ് വനിതകളിൽ പലരും മുന്നോട്ട് വരാത്തത് എന്നാണ് വിവരം.
∙ വിമതന്മാർ വെല്ലുവിളിയാകും
സീറ്റ് നിഷേധിക്കപ്പെട്ട
ബിജെപിയുടെ 2 കൗൺസിലർമാർ സ്വതന്ത്ര സ്ഥാനാർഥികളായി രംഗത്തെത്തിയത് എൻഡിഎയ്ക്ക് തലവേദനയായി. സുരേഷ് വടക്കേടം, ശോഭന കുമാരി എന്നിവരാണ് മത്സര രംഗത്തുള്ളത്.
കഴിഞ്ഞ തവണ ഉപതിരഞ്ഞെടുപ്പിലൂടെയാണ് സുരേഷ് വടക്കേടം 35-ാം വാർഡിൽ വിജയിച്ചത്. എന്നാൽ ഇത്തവണ വാർഡ് വിഭജനം വന്നതോടെ സ്വന്തം തട്ടകമായ 34–ാം വാർഡ് ജനറൽ ആയിട്ടും തനിക്ക് സീറ്റ് നിഷേധിച്ചെന്ന് സുരേഷ് വടക്കേടം ആരോപിക്കുന്നു.
പാർട്ടിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ കൗൺസിലർ ആയിരുന്ന രശ്മി ശ്യാം ആണ് ഇവിടെ ബിജെപി സ്ഥാനാർഥി. മുൻ ബിജെപി കൗൺസിലർ ശോഭന കുമാരിയാണ് വാർഡ് 14ൽ വിമതയായി മത്സരിക്കുന്നത്.
ഇക്കുറി തനിക്ക് സീറ്റ് നൽകാമെന്ന് ആദ്യം അറിയിച്ച പാർട്ടി നേതൃത്വം ഒടുവിൽ മറ്റൊരാൾക്ക് സീറ്റ് നൽകിയെന്നും ഇതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥിത്വം എന്നും ശോഭന കുമാരി പറഞ്ഞു.
മുൻ സിപിഎം കൗൺസിലറും മാധ്യമ പ്രവർത്തകനുമായ ടി.പി.മോഹൻദാസ്, പുരോഗമന കലാ സാഹിത്യ സംഘം നേതാവ് വി.പി.ബിനീഷ് എന്നിവരാണ് സിപിഎമ്മിൽ വിമത ശബ്ദം ഉയർത്തുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ജയപ്രകാശ് മത്സരിക്കുന്ന വാർഡ് 30ലാണ് ബിനീഷ് സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയത്.
വാർഡ് 11ലാണ് ടിപി. മോഹൻദാസ് സ്വതന്ത്ര സ്ഥാനാർഥിയാകുന്നത്.
ഇവിടെ മഞ്ജു അലോഷ് ആണ് സിപിഎം സ്ഥാനാർഥി. യുഡിഎഫിൽ കോൺഗ്രസ് നേതാവായ പി.രാജീവ് ചിറയിൽ ആണ് വിമത ശബ്ദം ഉയർത്തി രംഗത്തെത്തിയത്.
വാർഡ് കമ്മിറ്റി ഏകകണ്ഠമായി തന്റെ പേര് നിർദേശിച്ചിട്ടും ഡിസിസി നേതൃത്വം ഇടപെട്ട് സീറ്റ് നിഷേധിച്ചെന്നും ഇതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും പി.രാജീവ് ചിറയിൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

