തിരുവനന്തപുരം ∙ വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡിന് 314 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ പ്രസിദ്ധീകരിച്ച പ്രാഥമിക വിജ്ഞാപനത്തിന്റെ (3 എ) കാലാവധി അവസാനിച്ചു. 2024 നവംബർ 22ന് ആണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
ഒരു വർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുത്തുള്ള 3 ഡി വിജ്ഞാപനം വന്നില്ലെങ്കിൽ സ്വാഭാവികമായി 3 എ അസാധുവാകും. എന്നാൽ, ഔട്ടർ റിങ് റോഡുമായി ബന്ധപ്പെട്ട
ഒരു കേസിൽ കോടതി ഉത്തരവ് ഉള്ളതിനാൽ നിലവിലെ 3 എ വിജ്ഞാപനം അസാധുവാകില്ലെന്നും 3 ഡി വിജ്ഞാപനം പുറത്തിറക്കാൻ കഴിയുമെന്നുമാണ് ദേശീയപാത അതോറിറ്റിയുടെ പ്രതീക്ഷ.
ജില്ലയിലെ 11 വില്ലേജിലായി 100.8723 ഹെക്ടർ ഭൂമി ഏറ്റെടുത്തുള്ള 3 ഡി വിജ്ഞാപനം 3 വർഷം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനവുമായുള്ള തർക്കത്തെ തുടർന്ന് ദേശീയപാത അതോറിറ്റി നടപടികൾ നിർത്തിവച്ചതിനാൽ ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ച ചില 3 എ വിജ്ഞാപനങ്ങൾ അസാധുവായിരുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനവും ദേശീയപാത അതോറിറ്റിയുമായി ധാരണയിലെത്തിയ ശേഷമാണ് 24 വില്ലേജിലായി 314 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ വീണ്ടും 3 എ പ്രസിദ്ധീകരിച്ചത്.ഈ ഭൂമി ഏറ്റെടുത്തുള്ള 3 ഡി വിജ്ഞാപനത്തിന് സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കൽ വിഭാഗം ദേശീയപാത അതോറിറ്റിക്കു വിവരങ്ങൾ കൈമാറിയെങ്കിലും തേക്കട
– നാവായിക്കുളം റീച്ചിന് പരിസ്ഥിതി അനുമതി ലഭിക്കാത്തതിനാൽ തിരിച്ചയച്ചു. പരിസ്ഥിതി അനുമതി ലഭിച്ച ശേഷം ഔട്ടർ റിങ് റോഡിനായി ഇനി 3 ഡി വിജ്ഞാപനം ഇറക്കിയാൽ മതിയെന്ന ഒരു കോടതി ഉത്തരവ് നിലവിലുണ്ടെന്നും അത് തൽസ്ഥിതി തുടരാനുള്ള അനുമതിക്കു തുല്യമാണെന്നും ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നു. അങ്ങനെയെങ്കിൽ പരിസ്ഥിതി അനുമതി ലഭിച്ച ശേഷം ഇപ്പോഴുള്ള 3 എയുടെ അടിസ്ഥാനത്തിൽ തന്നെ 3 ഡി വിജ്ഞാപനം പ്രസിദ്ധീകരിക്കാമെന്നാണു പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി അനുമതി വൈകില്ല
പരിസ്ഥിതി അനുമതി നൽകേണ്ട
സ്റ്റേറ്റ് എൻവയൺമെന്റൽ ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയുടെ (എസ്ഇഐഎഎ) പുനഃസംഘടന വൈകിയതും തടസ്സമായി. പുതിയതായി രൂപീകരിച്ച എസ്ഇഐഎഎ സമിതി ആദ്യഘട്ട
തെളിവെടുപ്പ് നടത്തി റിപ്പോർട്ട് നൽകിയെന്നാണു വിവരം. വൈകാതെ പരിസ്ഥിതി അനുമതി ലഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

