കോഴിക്കോട്: നിപ ചികിത്സയ്ക്കായുള്ള മരുന്നുകൾ ബുധനാഴ്ച വൈകീട്ട് കോഴിക്കോട് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി. ഐസിഎംആറുമായി ഇത് സംബന്ധിച്ചുള്ള ചർച്ച നടത്തി. വിമാനമാർഗമാവും മരുന്നുകൾ എത്തുക. നിപ രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളത്തിൽ നിപ്പ പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലും തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിപ സ്ഥിരീകരിക്കാനാകും. എന്നാൽ ഐസിഎംആർ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂന്നെയിൽ നിന്നാണ്. കേരളത്തിൽ കണ്ടുവരുന്നത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് ആണെന്നും ഇതിന് മരണനിരക്ക് കൂടുതലും വ്യാപന ശേഷി കുറവാണെന്നും വീണാ ജോർജ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]