വൈപ്പിൻ∙ പള്ളിപ്പുറം റസിഡന്റ്സ് അസോസിയേഷൻ ഏപെക്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ലഹരിമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾക്ക് തുടക്കമായി. ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്കൂളിലും പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിലും ജില്ല വിമുക്തി മിഷൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.ജയരാജ് അവതരിപ്പിച്ച ഓട്ടൻതുള്ളലും ബോധവൽക്കരണ ക്ലാസും നടന്നു.ഏപെക്സ് പ്രസിഡന്റ് സേവി താണിപ്പിള്ളി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പി.കെ.
ഭാസി, ജോയിന്റ് സെക്രട്ടറി കെ.ജി.ജോളി, പ്രധാന അധ്യാപകരായ സേവ്യർ പുതുശ്ശേരി, പി.കെ.ബാബുരാജ്, അധ്യാപിക പ്രിയ, ഏപെക്സ് വൈസ് പ്രസിഡന്റ് എൻ.എ.സദാനന്ദൻ, കെ.ബി.ഷിജിൻ, എ.കെ.വേണുഗോപാൽ, കെ.എസ്.രാജേഷ്, കെ.പി.പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. 27ന് സഹോദരൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ , ചെറായി രാമവർമ യൂണിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പരിപാടി നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

