അരിക്കുളം∙ സമഗ്ര വോട്ടർ പരിഷ്കരണ (എസ്ഐആർ) ജോലിയിൽ ഏർപ്പെട്ടിരുന്ന അരിക്കുളം മായൻ മെമ്മോറിയൽ ഹൈസ്കൂൾ അധ്യാപകൻ പറുകുന്നത്ത് അബ്ദുൽ അസീസ് (50) കുഴഞ്ഞുവീണു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരിക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡ് (ബൂത്ത് 152) ബിഎൽഒ ആണ്. അരിക്കുളം തണ്ടയിൽതാഴ മദ്രസയിൽ ഇന്നലെ വൈകിട്ട് ആണു സംഭവം. മദ്രസയിൽ എസ്ഐആർ ക്യാംപ് നടത്തിയതായിരുന്നു.
ദിവസങ്ങളായി വീടുകളിൽ കയറിയിറങ്ങി ക്ഷീണിതനായിരുന്നു അധ്യാപകനെന്നും മാനസിക സമ്മർദമാണ് കുഴഞ്ഞു വീഴാൻ കാരണമെന്നും നാട്ടുകാർ പറഞ്ഞു. നേരത്തെ പക്ഷാഘാതം വന്നു ചികിത്സയിലായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

