ഏറ്റുമാനൂർ ∙ അങ്കണവാടി കുട്ടികൾ മുതൽ അധ്യാപക വിദ്യാർഥികൾ വരെ പഠിക്കുന്ന ടിടിഐ സ്കൂൾ പരിസരം കാടുകയറി നശിക്കുന്നു. പ്രദേശത്ത് ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും ശല്യം രൂക്ഷമായിട്ടും അധികൃതർ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെന്നാണ് ആക്ഷേപം.
പരാതികൾ ഉയരുമ്പോൾ പേരിനു ചില ശുചീകരണ പ്രവർത്തനങ്ങൾ നടത്തി നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്. സ്കൂൾ വളപ്പിൽ ക്ലാസ് മുറികൾക്ക് വെളിയിലും മൈതാനത്തും വരെ കാട് വളർന്ന് പന്തലിച്ചിരിക്കുകയാണ്.
വള്ളിപ്പടർപ്പുകൾ ക്ലാസ് മുറികളിലേക്ക് വരെ വളർന്നിട്ടും അധികൃതർക്കു കണ്ട ഭാവമില്ല.
കീരി, ഉടുമ്പ്, ഇഴജന്തുക്കൾ, മരപ്പട്ടി തുടങ്ങിയവയുടെ താവളമായി സ്കൂൾ പരിസരം മാറി.
കൊച്ചുകുട്ടികളും ടിടിഐ വിദ്യാർഥികളും പഠിക്കുന്ന സ്കൂളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കവുമായി നാടിന്റെ തിലകക്കുറിയായി നഗര ഹൃദയത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പതിനായിരക്കണക്കിനു വിദ്യാർഥികളെ അറിവിന്റെ ലോകത്തേക്ക് നയിച്ച് സ്കൂളിന്റെ അവസ്ഥ പരിതാപകരമാണ്. രാജഭരണ കാലത്ത് പണിത സ്കൂൾ കെട്ടിടങ്ങൾ ജീർണാവസ്ഥയിലാണ്.
ചോർന്നൊലിക്കുന്നതും അടച്ചുറപ്പില്ലാത്തതുമായ കെട്ടിടങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൊച്ചുകുട്ടികളും ടിടിഐ വിദ്യാർഥികളും പഠിക്കുന്ന സ്കൂളിൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമാണ്.
സ്കൂളിന്റെ ചരിത്രം
ഏറ്റുമാനൂർ കേന്ദ്രമാക്കി 1867ൽ പ്രവർത്തനം ആരംഭിച്ച സ്കൂളാണിത്.
കുട്ടികൾ കൂടിയതോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നഗരത്തിൽ തന്നെ മറ്റു സ്ഥലങ്ങളിൽ പിന്നീട് ഹൈസ്കൂളുകൾ വേറെ വന്നു. ഇവിടം യുപി സ്കൂളായി നിലനിർത്തി. പിന്നീട് 1891ൽ ഗവ.
ടിടിഐ ആരംഭിച്ചു. സ്കൂളും പരിസരവും 1.25 ഏക്കറോളം വിസ്തൃതിയിലാണുള്ളത്.
ഹോട്ടൽ ജീവനക്കാരന് പാമ്പ് കടിയേറ്റു
ഗവ.
ടിടിഐ സ്കൂളിൽ അധ്യാപകർക്ക് ചായയുമായി എത്തിയ ഹോട്ടൽ ജീവനക്കാരന് പാമ്പു കടിയേറ്റു. സമീപത്തെ ഹോട്ടലിലെ ജീവനക്കാരനും അതിഥിത്തൊഴിലാളിയുമായ അജ്മുൽ മുഹമ്മദിനാണ് (27) പാമ്പു കടിയേറ്റത്.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. സ്കൂൾ അധികൃതരും ഹോട്ടൽ ജീവനക്കാരും ചേർന്ന് യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ പരിസരം കാട് കയറി കിടക്കുകയാണെന്നും പ്രദേശത്ത് ഇഴജന്തു ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറഞ്ഞു.
കൊച്ചുകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ പരിസരം വൃത്തിയാക്കാനോ കുട്ടികൾക്കു സുരക്ഷ ഒരുക്കാനോ അധികൃതർ തയാറാവുന്നില്ല. നഗരസഭാ അധികൃതർ ഇടപെട്ട് ഉടൻ സ്കൂൾ പരിസരം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

