മുരിക്കാശേരി∙ ആകാശവാണിയിലെ സംസ്കൃതം വാർത്ത റോഷൻ കേട്ടിട്ടില്ല. അതിനാൽ സംസ്കൃതത്തോട് കേൾവി ബന്ധം പോലുമുണ്ടായില്ല.
എന്നാൽ ഒരു കൗതുകത്തിന് വേണ്ടിയാണ് ഒരു വർഷം മുൻപ് യുട്യൂബിൽനിന്നു സംസ്കൃതം പഠിക്കാൻ തുടങ്ങിയത്. അങ്ങനെ ഇക്കുറി ഹയർ സെക്കൻഡറി വിഭാഗം സംസ്കൃത പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി.
പാറത്തോട് സെന്റ് ജോർജ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ലഹരിയായിരുന്നു പ്രസംഗ വിഷയം.
പ്രസംഗ പരിശീലനവും യുട്യൂബ് വഴിയായിരുന്നു. കർഷകരായ ചെമ്പകപ്പാറ പൊട്ടൻ കുളത്തിൽ ആന്റണി – ഷീന ദമ്പതികളുടെ മകനാണ്.
മുരിക്കാശേരി∙ മഴ മാറിനിന്ന മുരിക്കാശേരിയിൽ കലോത്സവം എല്ലാ ആരവത്തോടെയും പെയ്തിറങ്ങി.
എല്ലാ വേദിയും സജീവമായ കലോത്സവത്തിന്റെ മൂന്നാംദിനം മുരിക്കാശേരിയിൽ പൂരമായി മാറി. ആയിരങ്ങൾ പലവേദിയിലായെത്തി.
കലോത്സവം കത്തിക്കയറിയ മൂന്നാംദിനത്തിൽ തൊടുപുഴ ഒന്നാംസ്ഥാനത്തേക്ക് എത്തി. കട്ടപ്പനയാണ് രണ്ടാംസ്ഥാനത്ത്.
അടിമാലി മൂന്നാമതാണ്. സ്കൂളുകളിൽ എംകെഎൻഎംഎച്ച്എസ് കുമാരമംഗലമാണ് ഒന്നാമത്.
ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് തൊട്ടുപിന്നിൽ. നെടുങ്കണ്ടത്തെ കല്ലാർ ഗവ.
ഹയർ സെക്കൻഡറി സ്കൂളാണ് മൂന്നാമത്. കലോത്സവത്തിൽ 270 മത്സരയിനങ്ങൾ കഴിഞ്ഞു.
29 അപ്പീലുകളെത്തി. ഇന്നലെ മാത്രം 19 അപ്പീലുകളെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

