കൊല്ലം ∙ വർധിപ്പിച്ച പെൻഷൻ തുക കുടിശിക ചേർത്തു വിതരണം ചെയ്തു തുടങ്ങിയെന്നും ചെയ്യാൻ കഴിയുന്നത് മാത്രമാണ് പ്രഖ്യാപിക്കുന്നതെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. എൽഡിഎഫ് കോർപറേഷൻ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊടുക്കാൻ വേണ്ടിയല്ല ഇതെല്ലാം പ്രഖ്യാപിക്കുന്നതെന്നാണ് പ്രതിപക്ഷം പറഞ്ഞിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പുതുക്കിയ പെൻഷൻ തുക എല്ലാവരിലേക്കുമെത്തും. അതിവിപുലമായ വികസന കുതിപ്പിലാണ് കൊല്ലം.
പുതിയ സ്ഥാപനങ്ങൾ കൊണ്ടുവന്നും വ്യവസായങ്ങൾ കൊണ്ടുവന്നും നഗരത്തെ പഴയ പ്രതാപത്തിലേക്കു കോർപറേഷൻ നയിക്കുകയാണ്.
ഒട്ടേറെ കാര്യങ്ങളിൽ കേരളത്തിൽ തന്നെ കൊല്ലം കോർപറേഷനാണ് മുന്നിട്ടു നിൽക്കുന്നത്. ബീച്ച് വികസനം, തിരുമുല്ലവാരം ഓഷ്യനേറിയം, ഇൻഡോർ സ്റ്റേഡിയം, ഐടി പാർക്ക്, എസ്എൻ ഓപ്പൺ സർവകലാശാല, പുതിയ കോടതി സമുച്ചയം, അഷ്ടമുടിക്കായൽ വികസനം തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നഗരം കേന്ദ്രീകരിച്ചു വരാൻ പോകുന്നത്. പ്രാദേശിക സർക്കാരുകൾ മികച്ച രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചേരൂ എന്നും തദ്ദേശ സ്ഥാപനങ്ങൾ ഇനിയും ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ.വിജയകുമാർ അധ്യക്ഷത വഹിച്ചു.
സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ, എംഎൽഎമാരായ എം.നൗഷാദ്, സുജിത്ത് വിജയൻപിള്ള, എം.മുകേഷ്, മേയർ ഹണി ബെഞ്ചമിൻ, മുൻ മേയർ പ്രസന്ന ഏണസ്റ്റ്, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, ജനതാദൾ നേതാവ് സി.കെ.ഗോപി, സിപിഐ നേതാവ് ജി.ലാലു, കേരള കോൺഗ്രസ് ബി നേതാവ് തടത്തിവിള രാധാകൃഷ്ണൻ, സംവിധായിക വിധു വിൻസന്റ്, സിപിഎം നേതാക്കളായ എം.എച്ച്.ഷാരിയർ, ചിന്ത ജെറോം, എക്സ്.ഏണസ്റ്റ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

