മാനന്തവാടി ∙ കലോത്സവ വേദിയിൽ ലഹരിക്കെതിരെയുള്ള പ്രചാരണവുമായി മാനന്തവാടി ജിവിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ്. ലഹരിക്കെതിരെ തണലൊരുക്കി ആദ്യത്തെ ക്യാംപെയിന് തുടക്കമിട്ടു. ‘തണലിടം തനതിടം’ എന്നാണ് ഈ പരിപാടിയുടെ മുദ്രാവാക്യം.
‘കലയാണ് ലഹരി’ പ്രചാരണവും നടത്തി. ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലഹരിക്കെതിരെ പടം വരച്ചായിരുന്നു ക്യാംപെയ്ൻ.
പാഴ്വസ്തുക്കളിൽ നിന്നുണ്ടാക്കിയ പ്രതലത്തിലാണ് ലഹരിക്കെതിരായ മുദ്രാവാക്യം എഴുതിയതെന്ന് എൻഎസ്എസ് ലീഡർ എം.
സിദ്ധാർഥൻ പറഞ്ഞു. പ്രോഗ്രാം ഓഫിസർ എ.പി.
അജീഷിന്റെ നേതൃത്വത്തിലാണു കുട്ടികൾ ലഹരിവിരുദ്ധ പ്രചാരണത്തിനിറങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

