കഴക്കൂട്ടം ∙ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിന് സമീപം പ്രവർത്തിക്കുന്ന ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം വൻ തോതിൽ മാലിന്യം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. ദേശീയപാതയിൽ നിന്ന് 100 മീറ്റർ മാറി കേരള സർവകലാശാലയുടെ സമീപം പ്രവർത്തിക്കുന്ന ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനു സമീപമാണ് പ്ലാസ്റ്റിക് ബോട്ടിലും ഭക്ഷണാവശിഷ്ടങ്ങളും ബെഡ്ഷീറ്റുകളും അടങ്ങിയ മാലിന്യങ്ങൾ തള്ളിയത്.
ട്രെയിനിൽ ഉപയോഗിക്കുന്ന ശുദ്ധജല കുപ്പികളും എസി കംപാർട്മെന്റുകളിൽ ഉപയോഗിക്കുന്ന പഴയ ബെഡ്ഷീറ്റുകളും റെയിൽവേയുടെ മുദ്രയുള്ള പാഴ് വസ്തുക്കളുമാണ് കണ്ടെത്തിയതെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ പറയുന്നു.
കടുത്ത ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് രാവിലെ നാട്ടുകാരെത്തി പരിശോധിക്കുമ്പോഴാണ് പല തവണയായി ലോറിയിൽ കൊണ്ട് തള്ളിയ മാലിന്യങ്ങൾ കണ്ടെത്തിയത്.
കുറെ മാലിന്യങ്ങളുടെ മേൽ മണ്ണിട്ടു മൂടിയ നിലയിൽ ആയിരുന്നു. നാട്ടുകാർ നഗരസഭയിലും പൊലീസിലും പരാതിപ്പെട്ടു.
നഗരസഭാ ഉദ്യോഗസ്ഥരെത്തി ശുചീകരണ തൊഴിലാളികളെ കൊണ്ട് മാലിന്യം തരം തിരിച്ചു പരിശോധിച്ചു. അങ്ങനെയാണ് റെയിൽവേയുടെ മാലിന്യമാകാം എന്ന് കണ്ടെത്തിയത്.
തുടർന്ന് മാലിന്യം മാറ്റണമെന്ന് കാണിച്ച് റെയിൽവേക്ക് കത്ത് കൊടുത്തതായി നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചു.
റെയിൽവേയുടെ മാലിന്യം നീക്കാൻ കരാർ എടുത്തവർ ആണോ മാലിന്യം തള്ളിയത് എന്ന് കഴക്കൂട്ടം പൊലീസ് പരിശോധിക്കുന്നുണ്ട്.
മാലിന്യം അടിയന്തരമായി ഇവിടെ നിന്നും മാറ്റണമെന്നാണ് നാട്ടുകാരുടെയും ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെയും ആവശ്യം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

