മാള ∙കനത്തമഴയെത്തുടർന്ന് ജലാശയങ്ങളിൽ നിന്ന് പൊളിച്ചു നീക്കിയ താൽക്കാലിക ബണ്ടുകൾ ഉടൻ പുന:സ്ഥാപിക്കണമെന്ന് നാട്ടുകാർ. മഴ കുറഞ്ഞതോടെ കായലിൽ നിന്നുള്ള ഓരുവെള്ളം കയറാനുള്ള സാധ്യത കൂടുതലായതോടെയാണ് ബണ്ടുകൾ ഉടൻ പുന:സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
കരിങ്ങോൾച്ചിറയിലെ താൽക്കാലിക ബണ്ടും കെഎസ്ആർടിസി ബസ് സ്റ്റാൻഡ് അടക്കമുള്ള പ്രധാന ഭാഗങ്ങളിലെ താൽക്കാലിക സ്ലൂസുകളാണ് ഉപ്പുവെള്ളം കയറുന്നതിനെ പ്രധാനമായും പ്രതിരോധിക്കുന്നത്.
ചാലിപ്പുറം, ചേന്ദങ്കരി, ചേര്യേക്കര, പകരപ്പിള്ളി മേഖലയിലെ ഏക്കറുകണക്കിനു വരുന്ന നെൽപ്പാടങ്ങളെ കൃഷി സംരക്ഷിക്കുന്നതിനും ശുദ്ധജലം നിലനിർത്തുന്നതിനും കരിങ്ങോൾച്ചിറ ബണ്ട് പ്രധാന പങ്കുവഹിക്കുന്നു.
മൺസൂണിൽ മഴവെള്ളം നിറഞ്ഞ് പ്രദേശങ്ങൾ വെള്ളക്കെട്ടിലായതോടെയാണ് കരിങ്ങോൾച്ചിറ ബണ്ട് അടക്കമുള്ളവ പൊളിച്ചു നീക്കിയത്.
5 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഓരോ ബണ്ടുകളും നിർമിക്കുന്നതിന്.
ചിലയിടങ്ങളിൽ കർഷകരും നാട്ടുകാരും ചേർന്ന് ബണ്ടുകൾ സ്ഥാപിക്കാറുണ്ട്. ഉപ്പുവെള്ളം കയറുന്നത് തടയാൻ ഒരു സ്ഥിരം സംവിധാനം നടപ്പാക്കത്തതിനാൽ മരത്തൂണുകൾ സ്ഥാപിച്ച് മണ്ണിട്ട് ബണ്ടൊരുക്കുന്ന പരമ്പരാഗത ശൈലിയാണ് ഇപ്പോഴും നടപ്പാക്കി വരുന്നത്.
വൻതുക ചെലവഴിച്ച് നിർമിക്കുന്ന ബണ്ടുകൾ 5 മാസം മാത്രമേ നിലനിർത്താറുള്ളൂ.
നെയ്തക്കുടിയിൽ സ്ലൂസ് നിർമിച്ച് ഉപ്പുവെള്ളം തടഞ്ഞുനിർത്താനുള്ള സ്ഥിരസംവിധാനം നടപ്പാക്കുന്നതുവരെ ബണ്ടുകൾ മാത്രമാണ് ഏക പ്രതിരോധമാർഗമെന്നു നാട്ടുകാർ പറയുന്നു.
ഇതിനു പുറമേ കരിങ്ങോൾച്ചിറയിൽ സ്ഥിരം ഷട്ടർ സംവിധാനം നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതിക്കായി 1.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇതു യാഥാർഥ്യമായാൽ കരിങ്ങോൾച്ചിറ മുതൽ വൈക്കലിച്ചിറ വരെയുള്ള പ്രദേശങ്ങൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

