പട്ടാമ്പി ∙ എംഡിഎംഎയുമായി വല്ലപ്പുഴ സ്വദേശി അറസ്റ്റിൽ. പൊലീസ് പരിശോധനയ്ക്കിടെ കൈലിയാട് റോഡിൽ നിന്നാണ് കുറുവട്ടൂർ പീടിയേക്കൽ മുഹമ്മദ് ഷെഫീഖ് ( 23) പിടിയിലായത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. മുഹമ്മദ് ഷെഫീഖിൽ നിന്നു കവറിൽ സൂക്ഷിച്ചിരുന്ന ഒരു ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ബൈക്കിൽ എംഡിഎംഎ വിൽപനയ്ക്കായി വരുമ്പോഴായിരുന്നു പിടിയിലായത്. പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷെഫീഖിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു കൈമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

