പുത്തൂർ ∙ ‘നാട്ടിലെ വോട്ട് ഇല്ലാതാക്കാൻ ആഗ്രഹമില്ല, പക്ഷേ ജോലി സംബന്ധമായിട്ടു ഞങ്ങൾ ഇങ്ങു കോട്ടയത്താണു താമസം.. സാറിനു ബുദ്ധിമുട്ടാകില്ലെങ്കിൽ കോട്ടയം വരെ ഒന്നു വരാമോ?’ ജില്ലയിലെ ഒരു ബിഎൽഒയോടു സ്ഥലത്തു നിന്നു മാറിത്താമസിക്കുന്ന വോട്ടറുടെ അഭ്യർഥനയാണ്.
പലതവണ വീട്ടിലെത്തിയപ്പോഴും വീട് അടഞ്ഞുകിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുടുംബം സ്ഥലത്തില്ലെന്നു ബിഎൽഒ മനസ്സിലാക്കിയത്.
ആളെ കണ്ടെത്തി എസ്ഐആർ ഫോം പൂരിപ്പിക്കണം എന്ന് ഉഗ്രശാസനയുള്ളതിനാൽ ഫോൺ നമ്പർ തപ്പിപ്പിടിച്ച് ആളെ വിളിച്ചു. അപ്പോഴാണ് മുകളിൽ പറഞ്ഞ അഭ്യർഥന ഫോണിലൂടെ പ്രവഹിച്ചത്.
നിന്നുതിരിയാൻ സമയമില്ലെന്നും സ്ഥലത്തെത്തിയാൽ ഫോം തരാമെന്നും പറഞ്ഞു ബിഎൽഒ വല്ലവിധേനെയും തടിയൂരി. സമാനമായ ഒട്ടേറെ അനുഭവങ്ങളാണ് ബിഎൽഒമാർ പങ്കുവയ്ക്കുന്നത്.
സ്ഥലത്തില്ലാത്തവരെയും മാറിത്താമസിക്കുന്നവരെയും കണ്ടെത്താൻ പലപ്പോഴും പെടാപ്പാടാണ്.
തപാലിലോ കുറിയറിലോ അയച്ചു നൽകിയാൽ പൂരിപ്പിച്ചു തിരിച്ച് അയച്ചു നൽകാം എന്നു പറഞ്ഞ ഉദാരമനസ്കരും കൂട്ടത്തിലുണ്ട്. പക്ഷേ സമയത്ത് ഫോം തിരികെക്കിട്ടിയില്ലെങ്കിൽ അതിനു സമാധാനം പറയേണ്ടി വരും എന്നതുകൊണ്ടു ഇങ്ങനെയൊരു നീക്കത്തിനു ബിഎൽഒമാർ തയാറായിട്ടില്ല.
സ്ഥലത്തില്ല എന്നു രേഖപ്പെടുത്തി ഫോം തിരികെ നൽകുകയേ മാർഗമുള്ളൂ.
രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ലവൽ എജന്റുമാർ (ബിഎൽഎ) സഹായിക്കും എന്നു പറഞ്ഞതും ഫലവത്തായില്ല.സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെയും നാമനിർദേശ പത്രികാ സമർപ്പണത്തിന്റെയും തിരക്കുകളിലായതിനാൽ ബിഎൽഎമാർക്കും പിടിപ്പതു പണിയാണ്. ബിഎൽഎമാർ തന്നെ സ്ഥലത്തെ സ്ഥാനാർഥികളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

