റാണിപുരം ∙ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേയ്ക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ വാർഷികയോഗം ആവശ്യപ്പെട്ടു. പാറക്കടവ് – റാണിപുരം റോഡിന്റെ പ്രവൃത്തി അടിയന്തരമായും തുടങ്ങാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐവിൻ ജോസഫ്, ട്രഷറർ അനിൽ വെട്ടിക്കാട്ടിൽ, സണ്ണി ജോസഫ്, വി.എം.ഏബ്രഹാം, ബിജി കെ.തോമസ്, അലക്സ് വെട്ടിക്കാട്ടിൽ, സാബു കദളി മറ്റം, സജി മാത്യു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബിജി കെ.തോമസ് (പ്രസി), എസ്.മധുസൂദനൻ (വൈ. പ്രസി), കെ.വി.ഗണേശൻ (സെക്ര), ജോയി ജോസഫ് (ജോ.സെക്ര), ഐവിൻ ജോസഫ് (ട്രഷ).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

