ന്യൂഡൽഹി∙ വെബ്സൈറ്റുകൾക്കു സുരക്ഷയും സാങ്കേതിക സഹായവും നൽകുന്ന വെബ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ‘ക്ലൗഡ്ഫ്ലെയറി’ൽ നെറ്റ്വർക്ക് തകരാറുണ്ടായതിനെത്തുടർന്ന് ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു. എക്സ്, ചാറ്റ്ജിപിടി, പെർപ്ലക്സിറ്റി എഐ, ഗൂഗിൾ ക്ലൗഡ്, ക്യാൻവ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് നിശ്ചലമായത്.
ലീഗ് ഓഫ് ലെജൻഡ്സ്, വാലറന്റ് തുടങ്ങിയ പ്രമുഖ ഗെയിമിങ് പ്ലാറ്റ്ഫോമുകളെയും തകരാർ ബാധിച്ചു.
ആഗോളതലത്തിൽ ഇന്റർനെറ്റ് ട്രാഫിക്കിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്നത് ക്ലൗഡ്ഫ്ലെയറാണ്. നെറ്റ്വർക് പ്രശ്നങ്ങളുണ്ടെന്നു കമ്പനി സ്ഥിരീകരിച്ചു.
അസാധാരണമായ ട്രാഫിക് വർധനയാണ് തകരാറിനു കാരണമെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

